കരിക്ക് വെബ്സീരീസിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് അമേയ മാത്യു. ഒരു പഴയ ബോംബ് കഥയിലും, ആട് 2 ലും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുന്നതും പ്രേക്ഷക ശ്രദ്ധ ലഭിച്ചതും കരിക്ക് വെബ്സീരിസിലൂടെയാണ്. വോള്‍ഫ് എന്ന ചിത്രത്തിലാണ് താരം അവസാനം അഭിനയിച്ചത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് അമേയ. തന്റെ ചിത്രങ്ങളും വീഡിയോകളും താരം ഇതിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗ്ലാമറസ് ചിത്രങ്ങളും ഇക്കൂട്ടത്തില്‍ താരം പങ്കുവയ്ക്കാറുണ്ട്.
എന്നാല്‍ ഇപ്പോള്‍ താരം പങ്കുവയ്ച്ചിരിക്കുന്ന പുതിയ ചിത്രവും അതിന് താരം നല്‍കിയിരിക്കുന്ന അടികുറുപ്പുമാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്.
സദാചാരം. ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…?!’: ഗ്ലാമര്‍ ചിത്രം പങ്കുവച്ച് അമേയ കുറിച്ചു. അമേയയുടെ ചിത്രത്തിന് നിരവധിപേരാണ് കമന്റുമായി എത്തുന്നത്. എല്ലാ കമന്റിനും നടി മറുപടിയും നല്‍കുന്നുണ്ട്.
എന്തായാലും താരത്തിന്റെ ചിത്രവും അടിക്കുറുപ്പും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടി കഴിഞ്ഞു.
View this post on Instagram
Discussion about this post