ബാലതാരമായി സിനിമയില്‍ അഭിനയം ആരംഭിച്ച് സഹനടിയായും നായികയായും മാറിയ താരമാണ് അഞ്ജലി നായര്‍.മാനത്തെ വെള്ളിത്തേര്’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഞ്ജലി സിനിമയില്‍ എത്തുന്നത്. ‘ബെന്‍’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിമാരിലൊരാളായ അഞ്ജലിയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. താരത്തിന്റെ രണ്ടാം വിവാഹത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു.
കുറച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു താരത്തിന് കുഞ്ഞ് പിറന്നത്. ഈ സന്തോഷം താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. അഞ്ജലിയുടെയും കുഞ്ഞിന്റെയും വിശേഷങ്ങള്‍ താരത്തിന്റെ ആരാധകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ നടി പങ്കുവച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
തന്റെ മൂന്ന് മാസം പ്രായമായ മകള്‍ ആദ്വികയ്ക്ക് പാലൂട്ടികൊണ്ട് ഡബ്ബ് ചെയ്യുന്ന ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.’ഒരു ഡബ്ബിംഗ് അപാരത’ എന്ന ക്യാപ്ഷനോടെ താരം ഡബ്ബ് ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എത്തിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രപഞ്ചത്തില്‍
അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ല എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് ആരാധകര്‍ കുറിക്കുന്നത്. ജോലിയോടുള്ള ഡെഡിക്കേഷനും മാതൃസ്നേഹവും ഒരുമിച്ച നിമിഷം എന്നാണ് മറ്റ് ചില ആരാധകര്‍ പറയുന്നത്.
എന്നാല്‍ ചിലര്‍ വിമര്‍ശനവുമായി രംഗത്ത് വരുന്നുണ്ട്.വൈറല്‍ ആകാന്‍ നോക്കിയതാണോ എന്നാണ് ഇവര്‍ താരത്തിനോട് ചോദിക്കുന്നത്. കുഞ്ഞിനെ വച്ചാണോ ഇത്തരം ഫോട്ടോഷൂട്ട് കോപ്രായങ്ങള്‍ എന്നാണ് ഇവര്‍ ചോദിക്കുന്നത്. എന്തായാലും അഞ്ജലിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
തമിഴ് സംവിധായകന് അരുണ്‍ സംവിധാനം ചെയ്ത ‘നമന്‍’ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന് വേണ്ടിയുള്ള ഡബ്ബിംഗിന് ആയിരുന്നു അഞ്ജലി കുഞ്ഞിനെയും കൊണ്ട് എത്തിയത്.അഞ്ജലിയുടെ ഗര്‍ഭ കാലത്തിന്റെ ആരംഭത്തില്‍ തുടങ്ങിയ സിനിമയാണ് ഇത്.അഞ്ജലിയുടെ ഗര്‍ഭാവസ്ഥയുടെ പല ഘട്ടങ്ങള്‍ മാറുന്നതിന് അനുസരിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചത്.
പൂര്‍ണ ഗര്‍ഭിണിയായിരുന്നപ്പോഴും താരം അഭിനയിച്ചിരുന്നു.അതേസമയം, മോഹന്‍ലാല്‍ ചിത്രം ‘റാം’ അടക്കം നിരവധി സിനിമകളാണ് അഞ്ജലിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. റാമിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത്.ജീത്തു ജോസഫ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ദൃശ്യം 2ല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അഞ്ജലിയായിരുന്നു.
Discussion about this post