വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ഗ്രേസ് ആന്റണി. 2016ല്‍ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരമിന്ന് മലയാള സിനിമയിലെ അഭിവാജ്യ ഘടകങ്ങളില്‍ ഒരാളായി മാറിയിട്ടുണ്ട്.
സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്ന താരത്തിനെ മിനി ഉര്‍വശി എന്നാണ് പ്രേക്ഷകര്‍ ഇപ്പോള്‍ വിളിക്കുന്നത്.നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അടുത്തിടെ തീയറ്ററില്‍ എത്തിയത്.
മമ്മൂട്ടി ചിത്രം റോഷാക്കിലെ അഭിനയം താരത്തിന് പ്രശംസ നേടി കൊടുത്തിരുന്നു. നിവിന്‍ പോളി ചിത്രം സാറ്റര്‍ഡേ നൈറ്റ് ആയിരുന്നു ഗ്രേസിന്റെതായി അവസാനം തീയറ്ററില്‍ എത്തിയ ചിത്രം.
പടച്ചോനെ ഇങ്ങള് കാത്തോളി എന്ന ചിത്രമാണ് ചിത്രമാണ് റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.
ഇതിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആരാധകര്‍ ഇത് ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ താരം പങ്കുവച്ച പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.ദുബായില്‍ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്.
താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ താരത്തിന് ഉപദേശവുമായി എത്തുകയാണ് സദാചാര ആങ്ങളമാര്. സാനിയ ഇയ്യപ്പനെ റോള്‍ മോഡല്‍ ആക്കല്ലേ, സ്നേഹം കൊണ്ട് പറയുകയാണ് എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ എത്തുന്ന കമന്റുകള്‍.
മോശം കമന്റുകളും എത്തുന്നുണ്ട്. കാണിച്ചു തുടങ്ങി, ഇനി അങ്ങോട്ട് തുണി കുറവായിരിക്കും എന്നാണ് എന്നും വിമര്‍ശകര്‍ കമന്റായി കുറിക്കുന്നു.
View this post on Instagram
Discussion about this post