മലയാള സിനിമ പ്രേമികളുടെ ഇഷ്ട നടിമാരില്‍ ഒരാളാണ് മീര ജാസ്മിന്. ലോഹിതദാസ്-ദീലീപ് ചിത്രം സൂത്രധാരനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മീര, ആദ്യ സിനിമയിലൂടെ തന്നെ സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു. പിന്നാലെ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് മീര. കസ്തൂരിമാന്‍, പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, സ്വപനക്കൂട്, അച്ചുവിന്റെ അമ്മ, ഗ്രാമഫോണ്‍, ഒരേ കടല്‍, കല്‍ക്കട്ട ന്യൂസ്, വിനോദയാത്ര തുടങ്ങിയ ചിത്രങ്ങള്‍ മീരയുടെതായി ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ചിലതാണ്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തമിഴ്നാട് ചലച്ചിത്ര അവാര്‍ഡും,ദേശീയ ചലച്ചിത്ര അവാര്‍ഡും താരം സ്വന്തമാക്കിയിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് വിവാഹം കഴിച്ച് നടി സിനിമയില്‍ നിന്നും പോവുകയായിരുന്നു. ഈ വര്‍ഷം താരം തിരിച്ചു വരവ് നടത്തിയിരുന്നു. സത്യന് അന്തിക്കാട് ചിത്രം മകളിലൂടെയായിരുന്നു മീരയുടെ തിരിച്ചു വരവ്. തിരിച്ചു വരവില്‍ അടിമുടി മാറ്റവുമായിട്ടായിരുന്നു മീര എത്തിയത്. ഒരുകാലത്ത് മലയാളികള്‍ കണ്ട മീര ആയിരുന്നില്ല തിരിച്ചു വരവ് നടത്തിയ മീര. തിരിച്ചു വരവില്‍ ഇന്‍സ്റ്റഗ്രാമിലും മീര അക്കൗണ്ട് തുടങ്ങിയിരുന്നു. ഇതിലൂടെ താരം തന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. എന്നാല്‍ താരം ഇപ്പോള്‍ ഇതിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ കണ്ട് അന്തം വിടുകയാണ് മലയാളികള്‍. അതീവ ഗ്ലാമറസ് ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. പഴയ മീര തന്നെയാണോ എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നത്. അതുപോലെ തന്നെ ഈ ചിത്രങ്ങള്‍ക്ക് വിമര്‍ശനവും എത്തുന്നുണ്ട്. സിനിമയില്‍ അവസരം കിട്ടാനാണോ ഈ തുണി അഴിക്കല്‍ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.എന്തായാലും മീരയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വൈറലാക്കി കഴിഞ്ഞു.
Discussion about this post