സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ ആരാധകർക്ക് എന്നും വലിയ താല്പര്യം ആണ്. അതുകൊണ്ട് തന്നെ സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയാൽ ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തു വൈറൽ ആക്കാറുണ്ട്.
തങ്ങളുടെ പ്രിയ താരങ്ങൾ ചെറുപ്പത്തിൽ എങ്ങനെയായിരുന്നു എന്ന് അറിയാൻ ഉള്ള താല്പര്യം ആണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ കാരണം.
ഇപ്പോഴിത അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മലയാളത്തിന്റെ ഒരു പ്രിയ താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ ആണ്.
ഇതാരാണെന്ന് പറയാമോ എന്ന തലക്കെട്ടുമായി സോഷ്യൽ മീഡിയയിൽ എത്തിയ ചിത്രം വൈറൽ ആവുകയായിരുന്നു.
ഈ യുവ താരത്തിന് മലയാളികൾക്കിടയിൽ ആരാധക വൃന്ദം തന്നെയുണ്ട്. ബാല താരമായി അഭിനയം തുടങ്ങിയ താരമാണ്.
ഇതിനെല്ലാം ഉപരി മലയാളത്തിന്റെ ഒരു സൂപ്പർ സ്റ്റാറിന്റെ മകനാണിത്. അതെ അത് മറ്റാരുമല്ല പ്രണവ് മോഹൻലാലിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ആരാധകർ ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയിരിക്കുകയാണ് ഈ ചിത്രങ്ങൾ.
അതേസമയം ഹൃദയം ആണ് പ്രണവിന്റേതായി റിലീസ് ചെയ്ത പുതിയ ചിത്രം. കഴിഞ്ഞ വർഷം തിയേറ്ററിൽ എത്തിയ ചിത്രം വൻ വിജയം ആയിരുന്നു.
കല്യാണി പ്രിയ ദർശൻ നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസൻ ആയിരുന്നു.
Discussion about this post