ഫിലിം ക്രിട്ടിക്സ് ചോയ്സ് പുരസ്കാര ചടങ്ങില്‍ തിളങ്ങിയ സമാന്തയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് നടിമാരെപ്പോലും വെല്ലുന്ന ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
ഡീപ്പ് നെക്ക് ഗൗണില്‍ അതീവ ഗ്ലാമറസ്സായാണ് താരം പ്രത്യക്ഷപ്പെട്ടത്. ഏവരുടെയും ശ്രദ്ധ സാമന്തയിലായിരുന്നു. ഗൗരിനൈനിക എന്നീ ഡിസൈനര്‍മാര്‍ ചേര്‍ന്നാണ് ഗൗണ്‍ ഒരുക്കിയത്.
താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറാലായി മാറിയിട്ടുണ്ട്. പ്രിയതാരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.തെന്നിന്ത്യയിലെ സൂപ്പര്‍ നടിമാരില്‍ ഒരാളാണ് സാമന്ത.
വിവാഹ മോചനം ശേഷം സിനിമ തിരക്കുകളില്‍ നില്ക്കുന്ന താരത്തിന്റെതായി ഒരുപിടി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നതും റിലീസിനായി കാത്തിരിക്കുന്നതും.
കാതുവാക്കുളെള രണ്ട് കാതല്‍ എന്ന ചിത്രമാണ് താരത്തിന്റെതായി ഉടനെ റിലീസ് ചെയ്യാനുള്ളത്. വിജയ് സേതുപതിയാണ് നായകന്. നയന്‍താരയും സാമന്തയുമാണ് ചിത്രത്തില്‍ നായികമാര്‍. വിഘ്നേഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Discussion about this post