ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് സാന്ത്വനം. ശിവന്റെയും അഞ്ജലിയുടെയും കെമിസ്ട്രിക്ക് നിരവധി ആരാധകരാണ് ഉള്ളത്. പരമ്പരയില്‍ അഞ്ജലിയായി എത്തുന്നത് ഡോക്ടര്‍ ഗോപിക അനിലാണ്.
താരത്തിനും നിരവധി ആരാധകരാണുള്ളത്. നിരവധി ഫാന്‍സ് ക്ലബ്ബുകളും സോഷ്യല്‍ മീഡിയ പേജുകളും താരത്തിന്റെതായി ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം.
ഇതിലൂടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വിവാഹ സാരിയില്‍ വധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങിയാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രശസ്ത സെലിബ്രറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ പാര്‍വ്വതി രാജാണ് ഗോപികയെ വധുവായി അണിയിച്ചൊരുക്കിയിരിക്കുന്നത്. അഖില്‍ എസ് കിരണാണ് മനോഹര ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.
ചിത്രങ്ങള്‍ വൈറലായതോടെ ആരാധകര്‍ സംശയത്തിലാണ്. വിവാഹം കഴിഞ്ഞോ , പറഞ്ഞില്ലല്ലോ തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ ഫോട്ടോയ്ക്ക് താഴെ ചോദിക്കുന്നത്.
View this post on Instagram
Discussion about this post