ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയാണ് നിത്യാ ദാസ്. ഈ
പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യാ ദാസ് അഭിനയത്തിലേക്ക് എത്തുന്നത്. പറക്കും തളികയിലേ ബസന്തി എന്ന കഥാപാത്രം മലയാളികള്‍ മറക്കാന്‍ ഇടയില്ലാത്ത കഥാപാത്രമാണ്.
തുടര്‍ന്ന് നിരവധി മലയാളം ചിത്രങ്ങളില്‍ താരം വേഷമിട്ടു. ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥനായ അരവിന്ദ് സിംഗ് ആണ് നിത്യാ ദാസിന്റെ ഭര്‍ത്താവ്. നൈന, നമന്‍ എന്ന് രണ്ട് കുട്ടികളും താരത്തിനുണ്ട്. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് താരം വിട്ടു നില്‍ക്കുകയായിരുന്നു. അഭിനയത്തില്‍ നിന്ന് വിട്ട് നിന്നെങ്കിലും താരം സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. മക്കളോട് ഒപ്പമുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവച്ച് താരം എത്താറുണ്ട്.
മകള്‍ നൈനയും അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് എത്താറുണ്ട്. ഇതെല്ലാം നിമിഷ നേരം കൊണ്ട് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. കഴിഞ്ഞ ദിവസം നിത്യാ ദാസിന്റെ ജന്മദിനമായിരുന്നു. മുപ്പത്തി ഒന്‍പതാം വയസ്സിലേക്ക് കടന്നിരിക്കുകയാണ് താരം. അമ്മയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് നൈന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
അമ്മ ഇപ്പോഴും സുന്ദരിയാണ് എന്നാണ് നൈന പോസ്റ്റില്‍ പറയുന്നത്. ജന്മദിനാശംസകള് മമ്മ. ഒരുപാട് സ്നേഹിക്കുന്നു. നിങ്ങള്‍ ഇപ്പോഴും വളരെ സുന്ദരിയാണ്, പലരും നമ്മള് സഹോദരിമാരാണോ എന്ന് ചോദിക്കുന്നു- നൈന കുറിച്ചു.
നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. മകള്‍ പറഞ്ഞത് ശരിയാണ് അമ്മയെയും മകളെയും കണ്ടാല്‍ ചേച്ചിയും അനിയത്തിയുമാണ് എന്നാണ് പറയുകയുള്ളൂ, ലേഡി മമ്മൂട്ടിയാണോ, സന്തൂര്‍ മമ്മിയാണോ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
Discussion about this post