മോന്സണ് മാവുങ്കല്‍ എന്ന കിംഗ് ലയര്‍ പിടിയിലായതോടെ പുറത്ത് വരുന്നത് കേരളം ഇതുവരെ കേള്‍ക്കാത്ത തരത്തിലുള്ള തട്ടിപ്പ് കഥകളാണ് പുറത്ത് വരുന്നത്.
തന്റെ കൈയ്യില്‍ മോശയുടെ വടിയുണ്ട്, കര്‍ത്താവിനെ ഒറ്റിക്കൊടുത്തപ്പോള്‍ കിട്ടിയ വെള്ളിനാണയമുണ്ട്, ഭഗവാന് ശ്രീകൃഷ്ണന് വെണ്ണ കട്ടു തിന്ന കുടമുണ്ട് എന്നിങ്ങനെയുള്ള നുണകള്‍ പറഞ്ഞ് പറ്റിച്ച് കോടി കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയത്.
അതേസമയം മോന്‍സണിന്റെ തട്ടിപ്പില്‍ നടന് ബാലയ്ക്കും പങ്കുണ്ടോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സംശയം. ബാലയുടെ ചില പ്രവര്‍ത്തികളാണ് ഈ സംശയം ആരാധകരില്‍ ഉണ്ടാക്കിയത്.
മോണ്സണ് മാവുങ്കലിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടന് ബാല ഇടപെട്ടതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മോണ്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് മോന്സണ് എതിരെ നല്കിയ കേസ് പിന്‍വലിക്കണമെന്നായിരുന്നു ബാലയുടെ ആവശ്യം. അജിതും ബാലയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
അജിതിനെതിരേ മോണ്സണ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മോണ്‍സന്റെ രഹസ്യങ്ങളെല്ലാം അറിയുന്ന അജിത്തും പോലീസില്‍ പരാതിപ്പെട്ടു. തന്നെ മോശക്കാരനായി ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് മോണ്‍സണെതിരേ പരാതി നല്‍കിയതെന്ന് അജിത് പറയുന്നു.
പത്ത് വര്‍ഷം മോന്സണ് വേണ്ടി പട്ടിയെ പോലെ പണി എടുത്തു. എന്നിട്ട് എനിക്ക് കിട്ടിയ ബോണസ് കള്ളക്കേസുകളാണെന്നും അജിത് ബാലയോട് പറയുന്നുണ്ട്.
തുടര്‍ന്ന് മോന്സണ് എതിരായ കേസ് പിന്‍വലിക്കണമെന്നും ബാല അജിത്തിനോട് പറയുന്നുണ്ട്. എന്നാല്‍ ഈ ആവശ്യം അജിത് നിഷേധിക്കുകയാണ്.
ഇതോടെയാണ് മോന്‍സണിന്റെ തട്ടിപ്പില്‍ ബാലയ്ക്ക് ബന്ധമുണ്ടോ എന്ന് ആരാധകര്‍ സംശയിക്കാന്‍ തുടങ്ങിയത്.
ബാലയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മോണ്സണ്. ബാലയുടെ വിവാഹത്തിനടക്കം മോണ്സണ് പങ്കെടുത്തിരുന്നു. ബാലയുടെ യൂട്യൂബ് ചാനലില്‍ മോണ്‍സണെ അഭിമുഖം ചെയ്തിട്ടുണ്ട്.
Discussion about this post