കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമാതാരം ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കരളിന് ഗുരുതരമായ അസുഖം ആണെന്നും, തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകള്‍ ആരാധകരുമായി പങ്കിടാറുണ്ട്. നടന് ടിനി ടോം ഇപ്പോള്‍ ബാലയുടെ ആരോഗ്യസ്ഥിതിയെകുറിച്ച് വേദനാജനകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.
ടിനി ടോമിന്റെ വാക്കുകള്‍
ബാല ആശുപത്രിയില്‍ ആകുന്നതിന്റെ അന്ന് ഞങ്ങള്‍ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ചെന്നൈയില്‍ ആയിരുന്നു. ഞങ്ങളുടെ ഒരു സുഹൃത്തായ ഡോക്ടര്‍ ഉണ്ട് അദ്ദേഹം എന്തെങ്കിലും സഹായം ആവശ്യം ഉണ്ടെങ്കില്‍ ചെയ്യാം എന്ന് പറഞ്ഞിരുന്നു. ലിവര്‍ ആണോ വേണ്ടത് കിഡ്നി ആണോ വേണ്ടത് എന്നൊക്കെ ചോദിച്ചു ഒരുപാട് ആളുകള്‍ വിളിക്കുന്നുണ്ട്. ഇപ്പോള്‍ ഓള്‍റെഡി ഫോമില്‍ ആയിട്ടുണ്ട്. കുറച്ചു ദിവസം അദ്ദേഹത്തിന് റെസ്റ്റ് കൊടുക്കാന്‍ ആണ് വിളിച്ച ആളുകളോട് ഞാന്‍ പറഞ്ഞത്. എന്തായാലും ലിവര്‍ ട്രാന്സ്പ്ലാന്റേഷന് ചെയ്തേ പറ്റൂ.
ഷെഫീഖിന്റെ സന്തോഷത്തിലാണ് ബാലയുടെ ശബ്ദം ആദ്യമായി മലയാള സിനിമ ഉപയോഗിച്ചത്. അത് മലയാളികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഒരു നടന് സ്വന്തമായി ശബ്ദം കൊടുക്കാന്‍ കഴിയാത്തത് ഒരു വേദനയാണ്. ശരീരവും ശാരീരികവുമായി ഒരു നടന് സിനിമയില്‍ സമര്‍പ്പിക്കാന്‍ കഴിയണം. ഇത് വരെ ശരീരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശബ്ദം ഉണ്ടായിരുന്നില്ല- ടിനി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഭാര്യ എലിസബത്തിന്റെ വാക്കുകള്‍
ഇന്നലെ ഐസിയുവില്‍ വെച്ച് കണ്ടപ്പോള്‍ ന്യൂസ് പബ്ലിക്ക് ആയതിന്റെ വിഷമം പുള്ളി അറിയിച്ചു. എല്ലാവരോടും ബാല ഓകെ ആണെന്ന് പറയാന്‍ പറഞ്ഞു. അദ്ദേഹം ഒരു സ്ട്രോങ്ങ് പേഴ്സണ്‍ ആണ്. കഴിഞ്ഞ മൂന്നാലു വര്‍ഷങ്ങള്‍ ആയി ഇത് പോലെ ഉള്ള വിഷയങ്ങള്‍ ഉണ്ടാവുകയും അദ്ദേഹം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം ബലവാനായി തിരിച്ചു വരും. എന്നാണ് ഭാര്യ എലിസബത്ത് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Discussion about this post