മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അന്ന രേഷ്മ രാജന്. അന്ന രേഷ്മ രാജന് എന്ന് പറഞ്ഞാല്‍ ആരാധകര്‍ താരത്തിനെ ഒരുപക്ഷേ പെട്ടെന്ന് തിരിച്ചറിഞ്ഞുവെന്ന് വരില്ല, എന്നാല്‍ ലിച്ചി എന്ന് പറഞ്ഞാല്‍ അറിയാത്ത മലയാളികള്‍ കാണില്ല.
അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ പ്രിയങ്കരിയായി താരം മാറിയിരുന്നു. അങ്കമാലി ഡയറീസിലെ ലിച്ചി അത്രയും അഴത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞിരുന്നു.
അങ്കമാലി ഡയറീസിന്റെ വിജയത്തിന് പിന്നാലെ മോഹന്‍ലാലിന്റെ നായികയായതോടെ താരത്തിന്റെ ആരാധകരുടെ എണ്ണം കുതിച്ചുയര്‍ന്നു.പൃഥിരാജ് നായികയായി അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രമാണ് താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
എന്നാല്‍ ഇപ്പോള്‍ താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ച പുതിയ ഫോട്ടോ ആരാധകരില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഒരു യുവാവിന് ഒപ്പം നില്ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. അന്നയുടെ പുറകില്‍ ആണ്‍സുഹൃത്ത് കിടക്കുന്ന തരത്തിലാണ് ചിത്രമുള്ളത്. ‘അവ്യക്തമായ ചിത്രം ജീവിതത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു’ എന്നാണ് അന്ന ചിത്രങ്ങള്‍ക്കു നല്കിയ അടിക്കുറിപ്പ്.
എന്റെ ജീവിതം എന്ന ഹാഷ്ടാഗും താരം കൊടുത്തിട്ടുണ്ട്. ഇതോടെ താരം തന്റെ പ്രണയം വെളിപ്പെടുത്തിയതാണ് എന്നാണ് ആരാധകര്‍ പറയുന്നത്. അന്നയ്ക്ക് പുറകില്‍ കിടക്കുന്നത് താരത്തിന്റെ കാമുകനാണെന്നും ആരാധകര്‍ പറഞ്ഞിരുന്നു.
ചില ആരാധകര്‍ പുറകില്‍ കിടക്കുന്ന ആളുടെ പേരുകളും കമന്റായി കുറിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയനായ ആദ്രി ജോയ് എന്നയാളാണ് താരത്തിന്റെ കാമുകന് എന്നായിരുന്നു ചില ആരാധകര്‍ കുറിച്ചത്.
ആരാധകര്‍ ഇങ്ങനെ കുറിച്ചതോടെ താരം എല്ലാ കമന്റുകളും ഡിലീറ്റ് ചെയ്ത് കമന്റ് ബോക്സ് ഓഫ് ആക്കിയിരിക്കുകയാണ്. താരം പ്രണയം വെളിപ്പെടുത്തിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ നടിയുടെ പ്രതികരണത്തിനാണ് ഏവരും കാത്തിരിക്കുന്നത്.
Discussion about this post