ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായി. ജയ്പൂരിലെ ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു താര വിവാഹം. കുടുംബാംഗങ്ങളും അടുത്തസുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് മാത്രമായിരുന്നു ക്ഷണം എന്നാണ് ലഭ്യമായ വിവരം.
ഡിസംബര്‍ 7 മുതല്‍ മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ചടങ്ങുകളായിരുന്നു വിവാഹത്തിന് ഒരുക്കിയിരിക്കുന്നത്. സംഗീത്, മെഹന്ദി ആഘോഷങ്ങള്‍ക്കൊടുവിലായിരുന്നു വിവാഹച്ചടങ്ങ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു തുടങ്ങി.
അതീവസുരക്ഷാക്രമീകരണങ്ങളോടെയായിരുന്ന വിവാഹം ചടങ്ങില്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. വിവാഹ വീഡിയോകള്‍ പുറത്ത് വരാതിരിക്കാനായിരുന്നു അതീവ സുരക്ഷ.
വിവാഹച്ചടങ്ങുകളുടെ സംപ്രേക്ഷണാവകാശം ആമസോണ്‍ പ്രൈം വിഡിയോ സ്വന്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്‍പത് കോടി രൂപയ്ക്കാണ് ഇരുവരുടെയും വിവാഹ വിഡിയോയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയത്.
വിക്കിയുടെയും കത്രീനയുടെയും വിവാഹവിഡിയോ 2022 തുടക്കത്തില്‍ റിലീസ് ചെയ്യാനാണ് തീരുമാനം. നേരത്തെ പ്രിയങ്ക ചോപ്ര നിക്ക് ജൊനാസ് വിവാഹ വീഡിയോ ഇത്തരത്തില്‍ വിറ്റ് പോയിരുന്നു.
Discussion about this post