തനിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി ബിനു അടിമാലി. ബിനു അടിമാലി തന്നെ മര്‍ദിച്ചെന്നും കാമറ തല്ലിപ്പൊളിച്ചെന്നും ആരോപിച്ച് ബിനു അടിമാലിയുടെ മുന്‍ സോഷ്യല്‍ മീഡിയ മാനേജരും ഫോട്ടോഗ്രാഫറുമായ ജിനേഷ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
ഈ ആരോപണത്തിലാണ് മറുപടിയുമായി ബിനു അടിമാലി രംഗത്ത് എത്തിയത്. തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെറ്റാണ്. ജിനേഷിനെ തല്ലുകയോ കാമറ തല്ലിപ്പൊളിക്കുകയോ ചെയ്തിട്ടില്ലെന്നും ബിനു അടിമാലി പറയുന്നു.
സുധിയുടെ വീട്ടില്‍ പോകുമ്പോള്‍ വിഡിയോ എടുക്കരുതെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ അതു കേള്‍ക്കാതെ രഹസ്യമായി വിഡിയോ പകര്‍ത്തി യൂട്യൂബില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നും ബിനു അടിമാലി വ്യക്തമാക്കി.
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തെറ്റായ രീതിയില്‍ ഇയാള്‍ ഉപയോഗിച്ചെന്നും ബിനു ആരോപിച്ചു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു ബിനു അടിമാലിയുടെ മറുപടി.
ബിനു അടിമാലിയുടെ വാക്കുകള്‍
ഞാന്‍ അവനെ അടിച്ചു എന്നാണ് പറഞ്ഞത്. അവന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഒരു വേദനസംഹാരി എഴുതിയിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നുമില്ല.ക്യാമറ ഞാന്‍ അടിച്ചുപൊട്ടിച്ചു എന്നു പറഞ്ഞു.
ക്യാമറയുടെ മുന്നില്‍ നിന്ന് അരിവാങ്ങുന്നവനാണ് ഞാന്‍. ക്യാമറ എടുത്ത് നിലത്തടിക്കാനുള്ള മനസ്സൊന്നും എനിക്കില്ല. പൊലീസ് സ്റ്റേഷനില്‍ ഇപ്പോള്‍ ആ ക്യാമറ ഇല്ല. ആ ക്യാമറയെടുത്ത് അവന് വര്‍ക്കിന് പോയി.
9 ലക്ഷം രൂപയാണ് ആ വ്യക്തി എന്നോട് ചോദിക്കുന്നത്. പലരേക്കൊണ്ടും ചോദിപ്പിച്ചു. സുഖമില്ലാത്ത മകളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം.
എന്റെ മകളുടെ തലയില്‍ കൈവെച്ച് പറയുകയാണ് ജിനീഷ് എന്ന വ്യക്തിയെ ഞാന്‍ തല്ലിയിട്ടില്ല. അവന്റെ കാമറ തല്ലിപ്പൊളിച്ചിട്ടില്ല എന്നാണ് ബിനു പറയുന്നത്.
ഇവന്റെ നിര്‍ബന്ധപ്രകാരമാണ് സുധിയുടെ വീട്ടില്‍ പോകുന്നത്. നേരത്തെ പോയില്ലെങ്കില്‍ മാര്‍ക്കറ്റിങ്ങിനെ ബാധിക്കും എന്നാണ് പറഞ്ഞത്. ഈ വിഡിയോ ഇട്ടാല്‍ വരുമാനം കിട്ടും എന്നാണ് പറഞ്ഞത്.
അങ്ങനെ കിട്ടുന്ന പണം എനിക്കു വേണ്ട എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ഇരിക്കേണ്ട സീറ്റില്‍ അവന് ഇരുന്നിട്ട് എനിക്ക് പകരക്കാരനായി പോയവനാണ് സുധി.ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത കാര്യമാണ് ഇത്.
അതുകൊണ്ട് ആ വീഡിയോ എന്റെ പേജില്‍ ഇടേണ്ടെ എന്ന് ആണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ അറിയാതെയാണ് ജിനേഷ് വിഡിയോ എടുത്തത് എന്നാണ് ബിനു പറയുന്നത്.
ഞാനൊരു പൊട്ടനാണ്. കൂടെയുള്ളവരെ കണ്ണടച്ച് വിശ്വസിച്ച് എട്ടിന്റെ പണി വാങ്ങുന്ന ആളാണ്. എന്റെ ജീവിതം തന്നെ ഇങ്ങനെയാണ് എന്നും ബിനു പറയുന്നു. യൂട്യൂബില്‍ നിന്ന് കിട്ടിയതിന്റെ പങ്ക് അവനും കൊടുത്തിട്ടുണ്ട് എന്നും ബിനു വ്യക്തമാക്കി.
ഒരു ടെലിവിഷന്‍ പരിപാടിയുടെ സെറ്റില്‍ വച്ചാണ് ബിനുവിനെ കണ്ടുമുട്ടുന്നത്. എനിക്ക് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊന്നും ഫോട്ടോ ഇടാന്‍ അറിയില്ല.
അപ്പോഴാണ് സോഷ്യല്‍ മീഡിയ നോക്കിക്കോളാം എന്നു പറഞ്ഞ് എന്നെ സമീപിക്കുന്നത്. കക്ഷി ഫോട്ടോഗ്രാഫറാണ്. എന്നാല്‍ എന്റെ പേജ് മിസ് യൂസ് ചെയ്യുന്ന പല സന്ദര്‍ഭങ്ങളുമുണ്ടായി.
എന്നോട് പറയാതെ എന്റെ അക്കൗണ്ടിന്റെ പാസ്വേഡ് മാറ്റുമായിരുന്നു. പാലായില്‍ ഒരു ബേക്കറിയില്‍ ഉദ്ഘാടനത്തിന് വിളിച്ചു. അവന്റെ ആണെന്ന് കരുതിയാണ് ഞാന്‍ പോയത്.
പക്ഷേ അവിടെചെന്നപ്പോഴാണ് അറിയുന്നത് ആ ബേക്കറിക്കാരുമായി ഇവന് ടയ്യപ്പിലാണെന്ന്. അവരുടെ കയ്യില്‍ നിന്ന് പണം വാങ്ങിയോ എന്നറിയില്ല. അതൊക്കെ ഞാന്‍ കണ്ണടച്ചിട്ടുണ്ട്.
നമ്മുടെ പേജില്‍ പരസ്യം ഇട്ടാല്‍ പണം കിട്ടും, പക്ഷേ പരസ്യം കൊടുക്കുന്നവരുടെ കയ്യില്‍നിന്നു പണം വാങ്ങുന്നുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. എനിക്ക് അങ്ങനെ പൈസയൊന്നും കിട്ടുന്നില്ല.
52,000 രൂപയോളം എന്നോട് പലപ്പോഴായി കടംവാങ്ങിയിട്ടുണ്ട്. അതൊന്നും തിരിച്ചുതന്നിട്ടില്ല എന്നും ബിനു പറയുന്നു.
എന്റെ മോന് പഠിക്കാന്‍ വേണ്ടി വിദേശത്ത് പോവുകയാണ്. അവന്റെ ലോണും വീടിന്റെ ലോണും അടക്കാന്‍ പറ്റാത്തതിനാല്‍ വീട് വില്‍ക്കാനിട്ടിരിക്കുകയാണ്.
ഞങ്ങള്‍ ഇപ്പോള്‍ വാടകവീട്ടിലാണ് കഴിയുന്നത്. എന്റെ ഒരു കുഞ്ഞിന് വയ്യ. അതാണ് എന്റെ ജീവിതം. ഈ പ്രശ്നം പരിഹരിക്കാന്‍ ചെല്ലുന്നവരോട് എന്നെ സോഷ്യല്‍ മീഡിയയിലൂടെ നാറ്റിക്കും എന്നാണ് ജിനേഷ് പറയുന്നത്.
ബിനു അടിമാലിയെ സോഷ്യല്‍ മീഡിയ വഴി അപമാനിക്കില്ല എന്ന് പാലാരിവട്ടം സ്റ്റേഷനില്‍ എഴുതി ഒപ്പുവച്ചിട്ടുണ്ട് ഇയാള്‍ എന്നും ബിനു അടിമാലി പറഞ്ഞു.
Discussion about this post