ബിഗ് ബോസ് ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് സൂര്യ. മലയാളം ബിഗ്ബോസ് മൂന്നാം സീസണ് മത്സരാര്‍ത്ഥിയായ സൂര്യയ്ക്ക് ഇന്നും ആരാധകര്‍ ഏറേയാണ്.
ഷോയിലെ താരത്തിന്റെ പ്രകടനം ബിഗ് ബോസ് ആരാധകര്‍ ആരും മറന്നിട്ടില്ല. ഡിജെയും നടിയും മോഡലുമായ സൂര്യ ബിഗ് ബോസ് വീട്ടിലെ നാടന്‍ പെണ്‍കുട്ടിയായിരുന്നു.
അനാവശ്യ വഴക്കുകളിലേക്കൊന്നും പോകാതെ തന്നെ ബിഗ് ബോസ് വീട്ടില്‍ നിറഞ്ഞു നില്ക്കാന് സൂര്യയ്ക്ക് സാധിച്ചിരുന്നു. സൂര്യയുടെ ഡാന്‍സും കയ്യടി നേടിയിരുന്നു.
ബിഗ് ബോസ് ഹൗസിലെ സൂര്യയുടെ പ്രണയം വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. നടന് മണികുട്ടനോട് പ്രണയമാണ് എന്ന് സൂര്യ തുറന്ന് പറഞ്ഞിരുന്നു.
എന്നാല്‍ മണിക്കുട്ടന് സൂര്യയെ സുഹൃത്തായി മാത്രമേ കാണാന്‍ സാധിക്കൂവെന്നായിരുന്നു പറഞ്ഞത്. ഇത് വലിയ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ മണിക്കുട്ടനെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചുമൊക്കെ സൂര്യ സംസാരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് ഇടയിലായിരുന്നു പ്രണയത്തെ കുറിച്ച് സൂര്യ മനസ്സ് തുറന്നത്.
മണിക്കുട്ടനെ വിളിക്കാറുണ്ടോ എന്ന് ഒരാള്‍ ചോദിച്ചു. എന്തേലും കാര്യം വന്നാല്‍ എന്നായിരുന്നു സൂര്യയുടെ മറുപടി. മണിക്കുട്ടനുമായി ഒരു കല്യാണം ഇനി പ്രതീക്ഷിക്കാമോ എന്നതായിരുന്നു അടുത്ത ചോദ്യം.
ഇതിന് സൂര്യ നല്കിയ മറുപടി ഇല്ല എന്നായിരുന്നു. എന്താണ് മണിക്കുട്ടന്റെ പ്ലാന്‍, ആള് കല്യാണം കഴിക്കുന്നുണ്ടോ, എന്തെങ്കിലും ഐഡിയോ ഉണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം.
അറിയില്ല എന്നാണ് സൂര്യ നല്കിയ മറുപടി. സൂര്യയ്ക്ക് ബോയ് ഫ്രണ്ട് ഉണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം ഇഷ്ടം പോലം ബോയ്സ് ഫ്രണ്ട്സ് ആയിട്ട് ഉണ്ടെന്നായിരുന്നു അതിനുള്ള സൂര്യയുടെ മറുപടി.
എപ്പോഴാണ് അവസാനമായി കരഞ്ഞതെന്ന് ചോദിച്ചപ്പോള്‍ സൂര്യ നല്കിയ മറുപടി മൂന്ന് ദിവസം മുമ്പാണെന്നായിരുന്നു.
നിങ്ങളുടെ ക്രഷിനെക്കുറിച്ച് ഒരു ക്ലൂ തരാന്‍ ഒരാള്‍ പറഞ്ഞപ്പോള്‍ ഇറ്റ്സ് ഹിം എന്നായിരുന്നു സൂര്യയുടെ മറുപടി. അതേസമയം ഇപ്പോള്‍ താന്‍ കരിയറിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും സൂര്യ പറഞ്ഞു.
ഇതിനിടെ ഒരാള്‍ സൂര്യയോടായി നിങ്ങള്‍ ഓള്‍റെഡി പ്രണയത്തിലാണല്ലേ, അതിനാല്‍ ഈ നോര്‍മല്‍ പയ്യന് പ്രതീക്ഷ വേണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പ്രണയത്തിലല്ല എന്നാണ് സൂര്യ മറുപടി നല്‍കിയത്.
കല്യാണം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നും സൂര്യ പറയുന്നുണ്ട്. കല്യാണം നടക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും സൂര്യ പറയുന്നുണ്ട്
Discussion about this post