നടിയും മോഡലുമായ ഗായത്രി സുരേഷും ആണ് സുഹൃത്തും സഞ്ചരിച്ച കാര്‍ നാട്ടുകാര്‍ തടഞ്ഞു വച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
നടിയും ആണ്‍സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ നിരവധി വാഹനങ്ങളെ ഇടിച്ച് അപകടം ഉണ്ടാക്കിയതോടെയാണ് ഇവരുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു വച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ജിഷിന് എന്ന ആളാണ് വാഹനം ഓടിച്ചിരുന്നത്.
ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു നടി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.
കാക്കനാട് വച്ചാണ് സംഭവം നടക്കുന്നത് എന്നാണ് താരം പറഞ്ഞത്. താനും ആണ്‍സുഹൃത്തും കൂടി കാക്കനാട് വഴി കാറില്‍ സഞ്ചരിക്കുകയായിരുന്നു. തങ്ങളുടെ കാറിന് മുന്നിലുള്ള കാറിനെ തങ്ങള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ എതിര്‍ദിശയില്‍ നിന്നും ഒരു കാറ് എത്തുകയും തങ്ങള്‍ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍ നിന്ന് വന്ന കാറുമായി തട്ടുകയുമായിരുന്നു.
അപകടത്തില്‍ രണ്ട് കാറിന്റെയും സൈഡ് കണ്ണാടി ഒടിഞ്ഞു. എന്നാല്‍ തങ്ങള്‍ കാറ് നിര്‍ത്തിയില്ല. ടെന്‍ഷനായി പോയി, താന്‍ ഒരു സിനിമ നടി ആയത് കൊണ്ട് കാറ് നിര്‍ത്തിയാല്‍ എന്താകുമെന്ന് വിചാരിച്ചാണ് കാറ് നിര്‍ത്താതിരുന്നത്. അവര്‍ എങ്ങനെ ഡീല്‍ ചെയ്യുമെന്ന് വിചാരിച്ച് ടെന്‍ഷനായി പോയി, അതുകൊണ്ട് കാര്‍ നിര്‍ത്തിയില്ല. അത് വലിയ തെറ്റായി പോയി എന്നാണ് താരം പറഞ്ഞത്.
കാറ് നിര്‍ത്താതെ പോയതോടെ ഞങ്ങളെ ചേയ്സ് ചെയ്ത് പിടിച്ചു. കുറേ കാറുകള്‍ ഉണ്ടായിരുന്നു. സിനിമ സ്റ്റൈലില്‍ ആയിരുന്നു ചേസ്. പോലീസ് വന്നാല്‍ പോകാമെന്ന് പറഞ്ഞ് നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പോലീസ് എത്തി പിന്നീട് പ്രശ്നങ്ങള്‍ സോള്‍വായി എന്നാണ് താരം പറയുന്നത്.
നിങ്ങള്‍ ആരും എന്നെ തെറ്റിദ്ധരിക്കരുത്, ടെന്‍ഷന്‍ ആയത് കൊണ്ടാണ് ആ സമയത്ത് വാഹനം നിര്‍ത്താതെ പോയത് എന്നാണ് നടി പറയുന്നത്. അപകടത്തില്‍ ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നും നടി പറഞ്ഞു. ആണ്‍സുഹൃത്തിന് ഒപ്പമാണ് നടി ലൈവില്‍ എത്തിയത്. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ ഇയാള്‍ വന്നില്ല.
View this post on Instagram
Discussion about this post