മലയാളത്തിലെ പ്രമുഖ നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ ചിത്രം ജമ്നാ പ്യാരിയിലൂടെ അഭിനയം ആരംഭിച്ച താരം തമിഴ്, തെലുഗു, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു.
അതേസമയം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ താരവും ഗായത്രി ആയിരിക്കും.ഇപ്പോഴിതാ തന്റെ പുറകെ ഇഷ്ടം ആണെന്ന് പറഞ്ഞു നടന്നവരെ കുറിച്ച് നേരത്തെ നടി പറഞ്ഞ വാക്കുകൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്.
‘സിനിമയില്‍ നിന്ന് ഒരു പ്രമുഖ നടന് എന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ അദ്ദേഹത്തോട് നോ പറയുകയായിരുന്നു.അദ്ദേഹം സിനിമ നടന് ആയത് കൊണ്ട് അല്ല അദ്ദേഹത്തോട് നോ പറഞ്ഞത്. എനിക്ക് ആ വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണ്.- എന്നാണ് ഗായത്രി പറഞ്ഞത്.
‘ബാങ്കില്‍ ജോലി ചെയ്യുന്ന കാലത്തും എന്റെ പിറകെ ഒരാള്‍ നടക്കുമായിരുന്നു എന്നും ഗായത്രി പറയുന്നു.
ഞാന്‍ പോവുന്ന സ്ഥലങ്ങളിലെല്ലാം അയാള്‍ പിന്നാലെ വരും. ഫ്ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറില്‍ മുട്ടും.
ബാങ്കില്‍ എല്ലാവരോടും പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായി തോന്നി. അഭിമുഖങ്ങളിലൂടെ പറയാന്‍ തുടങ്ങിയതോടെ അദ്ദേഹമത് നിര്‍ത്തി എന്നാണ് ഗായത്രി പറയുന്നത്.
കോളജിൽ പഠിക്കുന്ന കാലത്ത് തനിക്ക് ഒരു സീരിയസ് പ്രണയം ഉണ്ടായിരുന്നു എന്നും താരം പറഞ്ഞു. എന്നാൽ കുറച്ചു നാൾ കഴിഞ്ഞപ്പോൾ അത് അവസാനിപ്പിച്ചു.
ഞങ്ങളുടെ ഇടയിൽ ഈഗോ പ്രശ്നം വന്നത് കൊണ്ടാണ് പ്രണയം വേണ്ട എന്ന് തീരുമാനിച്ചത്. എന്നാൽ ആ ബ്രേക്ക് അപ്പ് തന്നെ ഡിപ്രെഷനിൽ ആക്കിയെന്നും താരം പറയുന്നു. ഒടുവിൽ താൻ തന്നെ അതിൽ നിന്നും കര കയറുകയായിരുന്നുവെന്നും താരം പറഞ്ഞു.
ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ഗായത്രിയുടെ തുറന്ന് പറച്ചിൽ.
Discussion about this post