മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന് ചിത്രം ജമ്നാ പ്യാരിയിലൂടെ അഭിനയം ആരംഭിച്ച താരം സൗത്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ ആണ് അഭിനയിച്ചിട്ടുള്ളത്.
തമിഴ്, തെലുഗു, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരതിന്റെതായി തിയേറ്ററിൽ എത്തിയ അവസാന ചിത്രം എസ്കേപ്പ് ആണ്.
ഇപ്പോഴിതാ താരത്തിന്റെ തുറന്ന് പറച്ചിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.സിനിമ ഇല്ലെങ്കിലും ലോകപ്രശസ്തയാകാനുള്ള വഴി എനിക്ക് അറിയാമെന്നാണ് താരം പറയുന്നത്.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ‘സിനിമ ഇല്ലെങ്കിലും ഞാന്‍ വേറെ വഴി കണ്ടു വെച്ചിട്ടുണ്ട്, ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും.
നല്ല നല്ല കണ്ടെന്റ് ചെയ്യും, യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മള് ആണ് അവിടെ രാജാവ്. നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാകാം. വേണമെങ്കില്‍ നമ്മുക്ക് ലോക പ്രശസ്തര്‍ വരെയാകാം.
സിനിമയാണെങ്കില്‍ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മള് കാത്ത് നില്‍ക്കണം, പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം, ഇന്റീമേറ്റ് സീന്‍ ചെയ്യണം- എന്നാണ് ഗായത്രി പറഞ്ഞത്.
നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഗായത്രി ഇക്കാര്യം പറഞ്ഞത്. ഒരു സമയത്ത് നടിക്ക് നേരെ വലിയ പരിഹാസങ്ങൾ എത്തിയിരുന്നു. ഈ സമയത്തായിരുന്നു നടി ഇക്കാര്യം പറഞ്ഞത്.
Discussion about this post