സോഷ്യല്‍മീഡിയയ്ക്ക് സുപരിചിതമായ മുഖമാണ് ബ്യൂട്ടി-ഫാഷന്‍ വ്ലോഗറായ ഗ്ലാമി ഗംഗ. ഫാഷന്‍, ബ്യൂട്ടി എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഗംഗ ഏറെയും ചെയ്യുന്നത്.
ഇന്ന് ഗംഗയ്ക്ക് പത്ത് ലക്ഷത്തിന് മുകളില്‍ സബ്സ്ക്രൈബേഴ്സ് യുട്യൂബ് ചാനലിലുണ്ട്. വളരെ മോശം കുടുംബ പശ്ചാത്തലത്തില്‍ നിന്നും ഉയര്‍ന്ന് വന്ന വ്യക്തിയാണ് ഗ്ലാമി.
അച്ഛന്റെ ക്രൂരതകള്‍ മൂലം താനും സഹോദരിയും അമ്മയും അനുഭവിച്ച ദുരിതങ്ങള്‍ പലപ്പോഴും ഗംഗ വെളിപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല ആണ്‍തുണയില്ലാത്ത കുടുംബത്തെ സംരക്ഷിക്കുന്നതും ഗംഗയാണ്. സ്വന്തമായി വീടില്ലാത്തതിനാല്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഏറെ നാളുകളായി വാടക വീട്ടിലാണ് ഗംഗയുടെ താമസം.
സോഷ്യല്‍മീഡിയയില്‍ നിന്നും ഇതുവരെ സമ്പാദിച്ച പണം കൊണ്ട് സ്വന്തമായൊരു കൊച്ചുവീട് പണികഴിപ്പിക്കുന്ന തിരക്കിലാണ് ഗംഗ. അമ്മയുടെയും അനിയത്തിയുടെയും സന്തോഷമാണ് അന്നും ഇന്നും ഗംഗയ്ക്ക് പ്രധാനം.
അടുത്തിടെ അമ്മയ്ക്ക് സന്തോഷം പകരനായി സംഗപ്പൂരും തായ്ലന്റുമെല്ലാം അമ്മയ്ക്കൊപ്പം ട്രിപ്പ് പോയിരുന്നു ഗംഗ. ഗ്ലാമിയുടെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ തന്റെ പുത്തന്‍ വിശേഷങ്ങളും തന്റെ ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങളും പങ്കുവയ്ക്കുകയാണ് ഗ്ലാമി. ജീവിതത്തിലെ വലിയ ആഗ്രഹം അമ്മയുടെ വിവാഹമാണ് എന്നാണ് ഗ്ലാമി പറയുന്നത്.
ജീവിതത്തിലെ വലിയ ആഗ്രഹം അമ്മയുടെ വിവാഹമാണ്. അമ്മ നല്ല വൈബുള്ള ഒരാളെ കല്യാണം കഴിച്ച് യാത്രയൊക്കെ പോകുന്നതും ആ സ്നേഹം അമ്മ അനുഭവിക്കുന്നതും കാണണമെന്ന് ആഗ്രഹമുണ്ടെന്ന് ആണ്’, ഗ്ലാമി ഗംഗ പറയുന്നത്.
പതിനേഴാം വയസിലായിരുന്നു അമ്മയുടെ വിവാഹം. അവിടം മുതല്‍ ഒരുപാട് ബുദ്ധിമുട്ടുകളും പീഡനങ്ങളും എന്റെ അച്ഛനില്‍ നിന്നും അമ്മയ്ക്ക് അനുഭവിക്കേണ്ടി വന്നു.
അമ്മയുടെയും തങ്ങളുടെയും ജീവിന് ഭീഷണിയാകുന്ന തരത്തില്‍ അച്ഛന്റെ പ്രവൃത്തികള്‍ പോയതോടെയാണ് ഞങ്ങള്‍ അച്ഛനില്‍ നിന്നും വേര്‍പെട്ട് താമസിക്കാന്‍ തുടങ്ങിയത്. പലരും മാറ്റാന്‍ ശ്രമിച്ചെങ്കിലും ആ മനുഷ്യന് ഇപ്പോഴും മാറിയിട്ടില്ല എന്നും ഗ്ലാമി പറയുന്നു.
‘അമ്മ സന്തോഷിക്കുന്നത് കാണാന്‍ വേണ്ടി മാത്രമാണ് ആ ഇന്റര്‍നാഷണല്‍ ട്രിപ്പ് പോയത്. അന്ന് അമ്മയ്ക്കുണ്ടായ സന്തോഷവും അത്ഭുതവും കാണാന്‍ തന്നെ രസമായിരുന്നു. അങ്ങനെ ഇതുവരെ യാത്രകളൊന്നും പോയിട്ടില്ലാത്തയാളാണ് എന്റെ അമ്മ.’
അമ്മ നല്ല വൈബുള്ള ഒരാളെ കല്യാണം കഴിച്ച് യാത്രയൊക്കെ പോകുന്നതും ആ സ്നേഹം അമ്മ അനുഭവിക്കുന്നതും കാണണമെന്ന് ആഗ്രഹമുണ്ടെന്നും’, ഗ്ലാമി ഗംഗ പറയുന്നു.
Discussion about this post