ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ പത്താം ദിനം കഴിഞ്ഞിരിക്കുകയാണ്. ഷോ അതിന്റെ ട്രാക്കിലേക്ക് വീണ് കഴിഞ്ഞു. ഷോ ഇപ്പോള്‍ മുന്നോട്ട് കൊണ്ട് പോകുന്നത് ഗബ്രിയും ജാസ്മിനും ചേര്‍ന്നാണ്.
ഇവര്‍ രണ്ട് പേരുമാണ് ഷോ എന്റര്ടെയ്ന് ചെയ്യിപ്പിക്കാനുള്ള കണ്ടന്റ് നല്‍കുന്നത്. ഇരുവരും ലൗ ട്രാക്ക് കളിക്കുകയാണ് എന്നാണ് സഹമത്സരാര്‍ത്ഥികളും ആരോപിക്കുന്നത്.
ഇക്കാര്യം ഹൗസിന് ഉള്ളിനും പുറത്ത് പ്രേക്ഷകര്‍ക്ക് ഇടയിലും ചര്‍ച്ചയാകുന്നുണ്ട്. ഇപ്പോഴിത തങ്ങളുടെ ഇടയില്‍ ഉള്ളത് പ്രണയമാണോ സൗഹൃദമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് ജാസ്മിന്.
റോക്കിയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ജാസ്മിന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. തങ്ങള്‍ തമ്മിലുള്ളത് പ്രണയമല്ല, എനിക്ക് അവനോടുള്ള സ്നേഹം സൗഹൃദമാണ് എന്നാണ് ജാസ്മിന് പറയുന്നത്.
ഈ ഹൗസില്‍ എന്നെ ഒരിക്കലും ചതിക്കില്ല എന്ന് എനിക്ക് തോന്നിയിട്ടുള്ളത് ഗബ്രിയാണ്. ഞാന്‍ സങ്കടപ്പെട്ട് കരയുമ്പോള്‍ പലരും എന്നെ വന്ന് കെട്ടിപ്പിടിക്കാറുണ്ട്.
എന്നാല്‍ അവന്റെ കെട്ടിപ്പിടുത്തത്തില്‍ ഒരു സത്യമുണ്ട്, അവന്റെ സംസാരത്തില്‍ അവന്റെ നോട്ടത്തില്‍ ആ സത്യമുണ്ട്, ആ രീതിയില്‍ എന്റെ മനസില്‍ നിന്നും അവനോട് ഒരു ഇഷ്ടമുണ്ട്.
ആ ഇഷ്ടത്തിനെ ഞാന്‍ വിളിക്കുന്നത് സൗഹൃദം എന്നാണെന്നാണ് ജാസ്മിന് പറയുന്നത്. ഞാന്‍ ഇനി ഒരാളെ പ്രണയം കഴിക്കുന്നത് വിവാഹം കഴിക്കാനാണ്.
ഇന്റര്‍കാസ്റ്റ് മാര്യേജ് ഞാന്‍ ചെയ്യില്ല. എന്റെ ബലൂണ്‍ അവനല്ല എന്നാണ് ജാസ്മിന് പറഞ്ഞത്. അതേസമയം ജാസ്മിന്റെ വാക്കുകള്‍ക്ക് സമ്മിശ്ര പ്രതികരണമാണ് നേടുന്നത്.
സൗഹൃദമാണ് എന്ന് പറയുമ്പോഴും ലൗ ട്രാക്കിനുള്ള എല്ലാ കളികളും ഹൗസിനുള്ളില്‍ ജാസ്മിന് നടത്തുന്നുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
Discussion about this post