ദളപതി വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ലിയോ. മാസ്റ്ററിന് ശേഷം ഈ വിജയ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിനായി വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന സിനിമ എന്ന നിലയിലും വന്‍ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്.
വന്‍ താരനിരയുമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാശ്മീരില്‍ പുരോഗമിക്കുകയാണ്. ഇതിനിടയില്‍ ഇപ്പോഴിത ചിത്രത്തിലെ വിജയിയുടെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന സഞ്ജയ് ദത്തിന് ഒപ്പം ചര്‍ച്ചയില്‍ ഇരിക്കുന്ന വിജയിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
എന്റമ്മോ എന്നാ ലുക്കാണ് എന്നാണ് ചിത്രങ്ങള്‍ കണ്ട് വിജയ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. നിമിഷ നേരം കൊണ്ട് ദളപതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ചിത്രം വൈറലായതോടെ വിമര്‍ശകരും ചിത്രം പങ്കുവച്ച് എത്തുന്നുണ്ട്. ഇതെന്ന പിച്ചാക്കാരന്റെ കഥയാണോ പറയുന്നേ, ആ ലുക്ക് കണ്ട് ചോദിച്ചതാണ് എന്നാണ് വിമര്‍ശകര്‍ പരിഹസിക്കുന്നത്.
അതേസമയം വന്താരനിരയുമായിട്ടാണ് ലിയോ എത്തുന്നത്. വിജയ്ക്കും സഞ്ജയ് ദത്തിനും പുറമെ ഗൗതം വാസുദേവ് മേനോന്, അര്ജുന് സര്‍ജ, മിഷ്കിന്, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന് മന്‍സൂര്‍ അലിഖാന് നടി പ്രിയാ ആനന്ദ്, മലയാള താരങ്ങളായ ബാബു ആന്റണി, മാത്യു തോമസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
തൃഷയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീത സംവിധാനം നിര്‍ഹിക്കുന്നത് അനിരുദ്ധ് രവിചന്ദ്രന്‍ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്. ലോകേഷിനൊപ്പം രത്നകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വഹിക്കുന്നത്.
Discussion about this post