തമിഴ് സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി ചിത്രമാണ് വാരിസ്. ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയ്ക്കായി വന്‍ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ദീപാവലി ദിനത്തില്‍ വിജയ് ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
ചിത്രം അടുത്ത പൊങ്കലിന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. വിജയിയുടെ ഇടിയേറ്റ് കുറേ പേര് വീണ് കിടക്കുന്ന തരത്തിലാണ് പുതിയ പോസ്റ്റര്‍.
പോസ്റ്ററിന് പിന്നാലെ വിജയിക്ക് വിമര്‍ശനവും എത്തുന്നുണ്ട്. ഇതിലും രക്ഷകന് തന്നെയാണോ ഒരു മാറ്റവും ഇല്ലാല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ദേശീയ ചലച്ചിത്ര ജേതാവായിരുന്നത് കൊണ്ട് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് പോയി കിട്ടി എന്നാണ് വിമര്‍ശകര്‍ പോസ്റ്ററിന് താഴെ പറയുന്നത്. അതേസമയം ആരാധകര്‍ക്ക് ഇടയില്‍ പോസ്റ്റര്‍ വൈറലായിട്ടുണ്ട്.
Discussion about this post