ചെന്നൈ: ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ദളപതി വിജയ്. താന്‍ സിനിമ അവസാനിപ്പിക്കുന്നുവെന്ന് സൂചന നല്‍കിയിരിക്കുകയാണ് ദളപതി വിജയ്. തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു കൊണ്ടാണ് വിജയ് ഇക്കാര്യം പറഞ്ഞത്.
ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് തമിഴ് സൂപ്പര്‍താരം ദളപതി വിജയ് തന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. ഇന്ന് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അറിയിച്ചത്.
രാഷ്ട്രീയം തനിക്ക് ഹോബിയല്ലെന്ന് പ്രഖ്യാപിച്ച വിജയ് താന്‍ സിനിമ രംഗത്ത് നിന്നും വിട്ട് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്ന സൂചനയാണ് ഇന്ന് ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ നല്‍കുന്നത്.
#தமிழகவெற்றிகழகம் #TVKVijay https://t.co/Szf7Kdnyvr
— Vijay (@actorvijay) February 2, 2024
നിലവില്‍ വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ സിനിമയിലാണ് വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്.
ഈ ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി താന്‍ ചെയ്യുമെന്നാണ് ഇപ്പോള്‍ വിജയ് പറയുന്നു. തന്റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെ ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയാക്കും എന്നാണ് വിജയ് കത്തില്‍ പറയുന്നത്. പിന്നീട് പൂര്‍ണ്ണമായും ജനസേവനത്തിലായിരിക്കും എന്നും വിജയ് പറയുന്നു.
അതേസമയം തമിഴ് വെട്രി കഴകം എന്നാണ് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല.
അതേ സമയം 2026 തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമാക്കുന്നത്.
Discussion about this post