ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് എത്തിക്കഴിഞ്ഞു. തമിഴക വെട്രി കഴകം എന്ന പേരില്‍ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ദളപതി 69ന് ശേഷം സിനിമ അഭിനയം അവസാനിപ്പിച്ച് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും വിജയ് അറിയിച്ചിരുന്നു. വിജയിയുടെ രാഷ്ട്രീയ പ്രഖ്യാപനത്തില്‍ സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.
ഇപ്പോഴിത വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം പുറത്തുവരികയാണ്. വിജയിയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവിനെ എതിര്‍ക്കുന്നവരും വരവേല്‍ക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.
‘അണ്ണാവുക്ക് അരസിയല്‍ വേണ്ടെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത് എന്നാണ് വിജയ് രാഷ്ട്രീയത്തില്‍ വരരുത് എന്ന് ആഗ്രഹിക്കുന്നവര്‍ പറയുന്നത്.
സിനിമയില്‍ അഭിനയിച്ചാല്‍ മതി, രാഷ്ട്രീയത്തില്‍ വന്ന് ഇപ്പോള്‍ എന്ത് മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. സിനിമയില്‍ വിജയ് നല്ലൊരു സ്ഥാനത്താണ് ഇരിക്കുന്നത്.
രാഷ്ട്രീയത്തില്‍ വന്ന് ആ ഇമേജ് കൂടി കളയുന്നത് എന്തിനാണ് ?, വിജയ് സിനിമയില്‍ ഇരിക്കുന്നതാണ് നല്ലത്. രാഷ്ട്രീയത്തില്‍ വന്നാല്‍ എത്രത്തോളം അത് പ്രാവര്‍ത്തികം ആകുമെന്ന് പറയാനാകില്ല.
അത് ശരിയായി വരുമെന്ന് തോന്നുന്നില്ല, ഇതുവരെ വന്നതൊന്നും പോരാ. ഇനി വിജയ് വന്നാണോ ഞങ്ങളെ വളര്‍ത്താന്‍ പോകുന്നത് ? ഇതുവരെ രാഷ്ട്രീയത്തില്‍ ഇറങ്ങാത്ത ആള്‍ക്ക് മന്ത്രി സ്ഥാനം വരെ കൊടുത്താല്‍ എന്താകും അവസ്ഥ എന്നാണ് എതിര്‍ക്കുന്നവരുടെ വാക്കുകള്‍.
‘നിലവില്‍ തമിഴ്നാട്ടില്‍ രണ്ട് പാര്‍ട്ടികള്‍ ഉണ്ട്. അവര്‍ക്ക് എതിരായി വിജയ് വരണം. നല്ലത് ചെയ്താല്‍ നല്ലത്. വരട്ടെ നോക്കാം. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങി നല്ലത് ചെയ്താല്‍ സന്തോഷമുണ്ടാകും, പുതിയ ആള്ക്കാര് വരണം. പഴയതെല്ലാം എടുത്ത് കളയണം’, എന്നാണ് ഒരമ്മയുടെ വാക്കുകള്‍.
‘വിജയ് അണ്ണന് വന്നാല്‍ നല്ലതായിരിക്കും എന്നാണ് കരുതുന്നത്. അദ്ദേഹം ജയിക്കാനും സാധ്യതയേറെയാണ്. ജനങ്ങള്‍ക്ക് വേണ്ടി നല്ലത് ചെയ്യുമെന്ന് ഉറപ്പാണ്. പാവപ്പെട്ടവരെ വിജയ് ഉറപ്പായും സഹായിക്കും. അദ്ദേഹം രാഷ്ട്രീയത്തില്‍ വന്നത് നല്ലതിനാണ്. ഇപ്പോഴുള്ള യുവാക്കള്‍ വിജയ് ഫാന്‍സാണ്. ഒത്തിരി ഫാന്‍സ് പേജും ഉണ്ട്. അദ്ദേഹത്തിന് വോട്ട് ലഭിക്കുകയും വിജയിക്കുകയും ചെയ്യും. സിനിമയില്‍ ഇരിക്കുമ്പോഴെ നല്ലത് ചെയ്യുന്നുണ്ട്. മാട്രം വരും’ എന്നാണ് ഒരു യുവാവ് പറയുന്നത്.
Discussion about this post