ദളപതി ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് വാരിസ്. ദേശീയ ചലച്ചിത്ര ജേതാവ് വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം പുരോഗമിക്കുകയാണ്.
നാഷ്ണല്‍ ക്രഷ് രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. സിനിമ പ്രേമികള്‍ കാത്തിരുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പ്രമോ വീഡിയോ പുറത്ത് വിട്ടിരിക്കുന്നു അണിയറ പ്രവര്‍ത്തകര്‍.
രഞ്ജിതമേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രമോ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. അടിച്ചു പൊളി പാട്ട് പാടിയിരിക്കുന്നത് ദളപതി വിജയ് ആണ്.
എസ് തമന് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.ദളപതിയുടെ കിടിലന്‍ ഡാന്‍സും പ്രമോ വീഡിയോയില്‍ കാണാം. എന്നാല്‍ വീഡിയോ എത്തിയതോടെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ വിജയിക്ക് നേരെ വിമര്‍ശകര്‍ ഉയര്‍ത്തുന്നത്.
വീഡിയോ ഗാനത്തിലെ ഡാന്‍സ് ആണ് വിമര്‍ശനത്തിന് കാരണമാകുന്നത്. വിജയിയുടെ മുന്‍ ചിത്രത്തിലെ അറബി കുത്ത് എന്ന ഗാനത്തിലെ അതേ സ്റ്റെപ്പ് തന്നെയാണ് ഈ ഗാനത്തിലും എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ഇതിന്റെ സ്ക്രീന്‍ ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിജയിയെ ഡാന്‍സ് പഠിപ്പിക്കുന്നത് ഡാന്‍സ് മാസ്റ്റര്‍ വിക്രമാണോ എന്നാണ് മലയാളി വിമര്‍ശകര്‍ ചോദിക്കുന്നത്.
അതേസമയം റിലീസ് ചെയ്ത് രണ്ട് മണിക്കൂര്‍ കൊണ്ട് ഗാനം കണ്ടത് രണ്ട് മില്യണ്‍ കാഴ്ചക്കാരാണ്. ഗാനം ട്രെന്‍ഡിങ് ആകുമെന്ന് ഉറപ്പാണ്. കോമഡി എന്റര്ടെയ്നാറായി ഒരുങ്ങുന്ന ചിത്രം അടുത്ത പൊങ്കലിന് തീയറ്ററുകളില്‍ എത്തും. തമിഴ് സിനിമയുടെ റെക്കോര്‍ഡ് ബ്രേക്കറാകും ഈ ചിത്രം എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Discussion about this post