മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ബിജു മേനോൻ നായകനായി എത്തിയ വെള്ളിമൂങ്ങ. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം വലിയ ഹിറ്റ് ആയിരുന്നു.
ചിത്രത്തിൽ വീണ നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നടിയുടെ കരിയറിലെ മികച്ച ഒരു കഥാപാത്രം ആയിരുന്നു ഈ ചിത്രത്തിലെത്.
എന്നാൽ ഈ കഥാപാത്രത്തിലേക്ക് വീണ നായരേ അല്ല ആദ്യം ക്ഷെണിച്ചിരുന്നത് എന്ന് പറയുകയാണ് നടി മഞ്ജുപിള്ള.
കരിയറിൽ താൻ ചെയ്യാതിരുന്ന സിനിമകളെക്കുറിച്ച് പറഞ്ഞപ്പോൾ ആയിരുന്നു മഞ്ജു പിള്ള ഇക്കാര്യം സംസാരിച്ചത്. നഷ്ടപ്പെട്ട സിനിമകളെന്ന് പറയാൻ പറ്റില്ല. ഞാൻ നഷ്ടപ്പെടുത്തിയിട്ടേ ഉള്ളൂ.
വെള്ളിമൂങ്ങയിൽ വീണ ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം എന്നെയാണ് വിളിക്കുന്നത്. “ഞാൻ തന്ന ദാനമാണെടീ നിന്റെ ജീവിതമെന്ന് ഞാൻ വീണയോട് തമാശയായി പറയും എന്നാണ് മഞ്ജു പറയുന്നത്.
മകൾ ചെറുതായതിനാൽ വിട്ട് നിൽക്കാൻ പറ്റില്ലായിരുന്നു. അത് കൊണ്ടാണ് തനിക്ക് വെള്ളിമൂങ്ങ നിരസിക്കേണ്ടി വന്നതെന്നും മഞ്ജു പിള്ള വ്യക്തമാക്കി. സിനിമ നഷ്ടപ്പെട്ടതിൽ വിഷമമൊന്നും തോന്നിയിട്ടില്ല. താൻ സ്വയമെടുത്ത തീരുമാനമാണതെന്നും മഞ്ജു പിള്ള പറഞ്ഞു.
Discussion about this post