ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് റിലീസ് ദിനം മുതല്‍ മികച്ച വിജയം നേടി കൊണ്ടിരിക്കുന്ന ചിത്രമാണ്. ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടുന്നത്.
മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ഈ വിജയം ചിത്രം ആവര്‍ത്തിക്കുകയാണ്. ഇപ്പോഴിത ചിത്രം പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ്.
മഞ്ഞുമ്മല്‍ ബോയ്സ് 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ് ആഗോള ബോക്സ് ഓഫീസില്‍ വെറും 12 ദിവസത്തിനുള്ളിലാണ് 100 കോടി ക്ലബില്‍ എത്തിയത്.
ഇതോടെ മലയാളത്തിലെ ഏറ്റവും വേഗത്തില്‍ നൂറുകോടി കടന്ന ചിത്രം എന്ന റെക്കോഡാണ് മഞ്ഞുമ്മലിന് ലഭിച്ചിരിക്കുന്നത്.
യഥാര്‍ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്സ് കേരളത്തിനു പുറത്തും വലിയ അഭിപ്രായങ്ങളാണ് നേടുന്നത്.
ജാനേമന് എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകന് ചിദംബരം മഞ്ഞുമ്മല്‍ ബോയ്സുമായി എത്തിയപ്പോള്‍ പ്രതീക്ഷള്‍ തെറ്റിയില്ല. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്മാന്, ലാല്‍ ജൂനിയര്‍,
ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, വിഷ്ണു രഘു, അരുണ്‍ കുര്യന് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നല്കുന്ന ഒരു ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്സ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സുഷിന് ശ്യാമാണ്.
Discussion about this post