ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
മഞ്ഞുമ്മലില്‍ നിന്നും വിനോദയാത്ര പോയ ഒരു സംഘം യുവാക്കള്‍ ഗുണകേവില്‍ അകപ്പെട്ടു പോകുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ചിത്രം ഇറങ്ങിയതിന് പിന്നാലെ ഗുണ കേവ് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിത ശിക്കാര്‍ സിനിമയുടെ ഷൂട്ടിന്റെഭാഗമായി മോഹന്‍ലാല്‍ ഗുണ കേവില്‍ ഇറങ്ങിയ സംഭവം വിവരിക്കുകയാണ് സംവിധായകന് വിനോദ് ഗുരുവായൂര്‍.
സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു വിനോദ് ഗുരുവായൂര്‍ ഇക്കാര്യം പറഞ്ഞത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-
ഗുണ കേവ്….
എന്നും പേടിയോടെ ഓര്‍ക്കുന്ന ഷൂട്ടിംഗ്, ശിക്കാര്‍ എന്ന സിനിമ യുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത് ഗുണ കേവ് വില്‍ ആയിരുന്നു. അന്നും കമ്പികള്‍ വച്ചു തടഞ്ഞിരുന്നു അവിടേക്കുള്ള എന്‍ട്രി. ആര്‍ട്ടിലുള്ള ചിലര്‍ ഒരു ഗ്രില്‍ എടുത്തു മാറ്റി… പിന്നെ അടുത്ത് ഉള്ള ഒരു മരത്തില്‍ കയര്‍ കെട്ടി…
അതില്‍ പിടിച്ചു താഴേക്കു ഉറങ്ങാനുള്ള വഴി ഒരുക്കി. ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത്ത് തന്ന ധൈര്യത്തില്‍ കയറില്‍ പിടിച്ചു താഴേക്കു… മുന്നില്‍ ലാലേട്ടന് കൂടെ നിന്നപ്പോള്‍ എല്ലാവര്ക്കും ത്രില്‍ ആയി. പിന്നെ ഞങ്ങള്‍ ഓരോരുത്തരായി താഴേക്കു ഇറങ്ങി.
ഓരോ നിമിഷവും മുന്നില്‍ വരുന്ന അപകടം അറിയാമായിരുന്നു. എങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പ് കമല്‍ സര് ചെയ്ത ഗുണയുടെ ലൊക്കേഷന്‍ ഓരോന്നായി കണ്ടപ്പോള്‍… വീണ്ടും താഴേക്കു ഇറങ്ങി. ഗുണ ചെയ്ത പ്രധാന ലൊക്കേഷന്‍ എത്തിയപ്പോള്‍ അവിടെ ഞങ്ങള്‍ തമ്പടിച്ചു.
താഴേക്കു നോക്കുമ്പോള്‍ തല കറങ്ങും.. അത്രക്കും ദൂരമുണ്ട് ഇനിയും.. ഇതിനിടയ്ക്കുള്ള ചതി ഒളിഞ്ഞിരിക്കുന്ന കുഴി കള്‍.. ഞങ്ങളെത്തി… ഇനി അനന്യ യെ എത്തിക്കണം.. അതിനുള്ള ശ്രെമവും വിജയത്തിലെത്തി. പിന്നെ ഫൈറ്റ് മാസ്റ്റര്‍ ത്യാഗരാജന് സംഘവും കളത്തിലിറങ്ങി,റോപ്പ് കെട്ടാന്‍ മരക്കൊമ്പുകള്‍ മാത്രം.
ഒരു പേടിയും കൂടാതെ ലാലേട്ടന് ആ മരക്കൊമ്പിലെ റോപ്പില്‍ തൂങ്ങി ആടുമ്പോള് പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ നിന്നു. താഴേക്കു നോക്കണ്ട എന്ന് ലാലേട്ടന് ഇടക്ക് അനന്യ യെ ഓര്മിപ്പിക്കുന്നുണ്ടായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോള്‍ അതിലും റിസ്ക് ഷോട്ടുകള്‍ പ്ലാന്‍ ചെയ്തു പദ്മകുമാറും,ത്യാഗരാജന് മാസ്റ്ററും , ക്യാമറാമാന് മനോജ് പിള്ളയും.
അവിടെ വെച്ചാണ് ഞാന്‍ എഴുതി യ ഹീറോ എന്ന ചിത്രത്തിലെ അയ്യപ്പാ എന്ന ആ വാക്ക് എനിക്ക് കിട്ടിയത്… ലാലേട്ടന് ആക്ഷന്‍ പറയുമ്പോള്‍ മാസ്റ്റര്‍ ഉപയോഗിച്ചിരുന്ന വാക്കായിരുന്നു, അയ്യപ്പാ എന്ന്. അവര്‍ തമ്മിലുള്ള അടുപ്പം അന്ന് മനസ്സിലായി.
ചെറിയ മരക്കൊമ്പില്‍ മാസ്റ്റര്‍ കെട്ടിയ റോപ്പ്, വിശ്വാസം ആയിരുന്നു ലാലേട്ടന്… അവര്‍ തമ്മിലുള്ള വിശ്വാസം. അപകടങ്ങള്‍ മുന്നില്‍ ഉണ്ടെങ്കിലും.. അതൊന്നും നോക്കാതെ, ഡ്യൂപ്പ് പോലും ഇല്ലാതെ ലാലേട്ടന്… ബാലരാമനാകുക ആയിരുന്നു അവിടെ…
ഗുണ യുടെ ഷൂട്ട് കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം അവിടെ ശിക്കാര്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞങ്ങളും ത്രില്ലിലായിരുന്നു. ചെറിയൊരു അശ്രെദ്ധ വലിയൊരു അപകടം വരുമെന്ന് അറിഞ്ഞിട്ടും ലൊക്കേഷന്‍ പുതുമക്ക് വേണ്ടി എല്ലാവരും ഒരുമിച്ചു നിന്നു. ശിക്കാറിന്റെ വിജയങ്ങള്‍ ആഘോഷിച്ചപ്പോഴും.. ആ ഭീകരത മായാതെ മനസ്സിലുണ്ട്
ഗുരുവായൂര്‍ വിനോദ് (GR VINOD)
Discussion about this post