താരപുത്രിമാരില്‍ ഏറേ ആരാധകരുള്ള ഒരാളാണ് മീനാക്ഷി ദിലീപ്. സിനിമ ലോകത്തേക്ക് ഇതുവരെ ചുവട് വച്ചിട്ടില്ലെങ്കിലും നിരവധി ആരാധകരാണ് മീനാക്ഷിക്ക് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മീനാക്ഷി തന്റെ വിശേഷങ്ങള്‍ ഇവയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇത് നിമിഷ നേരം കൊണ്ട് വൈറലാകാറുമുണ്ട്. ഇപ്പോള്‍ മീനാക്ഷി പങ്കുവച്ച ഒരു കിടിലന്‍ നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പത്മാവദ് എന്ന ചിത്രത്തിലെ നെനോ വാലേനെ എന്ന ഗാനത്തിന് ചുവട് വയ്ക്കുന്ന വീഡിയോയാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങള്‍ക്ക് അകം ആരാധകര്‍ ഈ വീഡിയോ ഏറ്റ് എടുത്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് വീഡിയോ ഇപ്പോള്‍.
മീനാക്ഷിയുടെ കഴിവ് കാണുമ്പോള്‍ മഞ്ജുവിനെ ഓര്‍മ്മ വരുമെന്നും അമ്മയുടെ അതേ കഴിവ് മീനാക്ഷിക്കും ലഭിച്ചിട്ടുണ്ടെന്നും ആരാധകര്‍ കമന്റുകളില്‍ പറയുന്നു. അമ്മ മഞ്ജുവിനെക്കാളും രണ്ടാനമ്മയ കാവ്യയെക്കാളും സൂപ്പറായി ഡാന്‍സ് ചെയ്യുന്നുവെന്നും ചിലര്‍ പറയുന്നു.
മീനീക്ഷിയുടെ ഡാന്‍സിനെ പ്രശംസിച്ച് ഉറ്റസുഹൃത്ത് നമിത പ്രമോദും രംഗത്ത് വന്നു. ഇതിനു മുന്‍പും മീനാക്ഷിയുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മീനാക്ഷിയുടെ കൂട്ടുകാരിയും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിനിടെ മീനാക്ഷി കളിച്ച ഡാന്‍സ് വൈറലായിരുന്നു.
View this post on Instagram
Discussion about this post