മലയാളത്തിന്റെ ലാലേട്ടന് ഇന്ന് പിറന്നാളാണ്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ 63-ാം പിറന്നാളാണ് ആഘോഷിക്കുന്നത്. മലയാളക്കര ഒന്നടങ്കം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തുകയാണ്. ആരാധകര്‍ക്ക് ഒപ്പം മലയാള സിനിമ ഒന്നടങ്കം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തുന്നുണ്ട്.
എന്നാല്‍ മോഹന്‍ലാലിന് മമ്മൂട്ടി നല്കിയ പിറന്നാള്‍ സര്‍പ്രൈസ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പിറന്നാള്‍ ദിനത്തിലെ ആദ്യ പിറന്നാള്‍ ആശംസയാണ് മോഹന്‍ലാലിന് മമ്മൂട്ടി നല്‍കിയത്. രാത്രി പന്ത്രണ്ട് മണിക്ക് തന്നെ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി എത്തിയിരുന്നു. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്-എന്നാണ് ലാലിന്റെ കൈപിടിച്ചു നില്ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
നിരവധി പേരാണ് ഇവരുടെ സൗഹൃദത്തിന് കൈയ്യടിച്ചും ലാലേട്ടന് പിറന്നാള്‍ ആശംസ നേര്‍ന്നും എത്തുന്നത്. ഇതാണ് സ്നേഹമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. മമ്മൂട്ടിയുടെ പിറന്നാളുകള്‍ക്കും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്ന് എത്താറുണ്ട്.
അതേസമയം മലയാള സിനിമയിലൂടെ വില്ലനായി എത്തി ഇന്ത്യ മുഴുവന്‍ ആരാധകരെ സമ്പാദിച്ച താരമാണ് മോഹന്‍ലാല്‍. മുതിര്‍ന്നവരും കുട്ടികളും ലാലേട്ട എന്ന് സ്നേഹതത്തോടെ വിളിക്കുന്ന താരത്തിന് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്. നാല് ദേശീയ പുരസ്കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറുകയാണ് മോഹന്‍ലാല്‍.
തിരനോട്ടം (ചലച്ചിത്രം1978) എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ തന്നെ നിര്‍മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിര്‍മ്മിച്ചത്.
ഒരു ഹാസ്യകഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. ഫാസില്‍ സംവിധാനം ചെയ്ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്പില് ആദ്യമായി എത്തുന്നത്.
വില്ലനായിട്ടായിരുന്നു മോഹന്‍ലാലിന്റെ കടന്നു വരവ്. എന്നാല്‍ പിന്നീട് നായകനായി മാറിയ മോഹന്‍ലാല്‍ രാജാവിന്റെ മകന് എന്ന ചിത്രത്തിലൂടെ സൂപ്പര്‍ താരപദവിയിലേക്കുയരുകയായിരുന്നു. ഹാസ്യവും ആക്ഷനും ക്യാരക്ടര്‍ റോളുകളും നൃത്തവും എല്ലാം വഴങ്ങുന്ന സകലകലാ വല്ലഭനായി മാറുകയായിരുന്നു. ഹിറ്റുകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചുകൊണ്ട് മോഹന്‍ലാല്‍ മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരവും ഏട്ടനുമായി മാറി.
പത്തനംതിട്ടയിലെ ഇലന്തൂരില്‍ 1960 മെയ് 21നാണ് വിശ്വനാഥന് നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹന്‍ലാലിന്റെ ജനനം. മുടവന്മുകള് എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹന്‍ലാലിന്റെ കുട്ടിക്കാലം. മുടവന്മുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹന്‍ലാല്‍ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്.
പ്രിയദര്ശന്, എം.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സഹപാഠികള്‍ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ മോഡല്‍ സ്കൂളിലാണ് മോഹന്‍ലാല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ആറാം ക്ലാസിലായിരുന്നപ്പോള്‍ മോഹന്‍ലാല്‍ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്തെ എം.ജി കോളേജില്‍ ആയിരുന്നു.
ഉപരിപഠനം.
Discussion about this post