അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കില്ലെന്ന് സൂചന. മോഹന്‍ലാലിനു ക്ഷണം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കുന്നില്ലെന്നാണ് അടുത്തവൃത്തങ്ങളില്‍നിന്നു അറിയാന്‍ കഴിഞ്ഞത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. നേരത്തെ അയോധ്യയില്‍ നിന്നുള്ള അക്ഷതവും ക്ഷണകത്തും മോഹന്‍ലാലിന് ലഭിച്ചിരുന്നു. അതേസമയം കേരളത്തില്‍നിന്നു രണ്ടായിരത്തോളം പേരെയാണ് പ്രതിഷ്ഠാച്ചടങ്ങിനു ക്ഷണിച്ചിട്ടുള്ളത്.
ഇതില്‍ എത്രപേര്‍ എത്തുമെന്നതില്‍ വ്യക്തതയില്ല. ഐഎസ്ആര്‍ഒ ചെയര്മാന് എസ്.സോമനാഥ്, മെട്രോമാന് ഇ.ശ്രീധരന്, ബൈജൂസ് ഗ്രൂപ്പിന്റെ ബൈജു രവീന്ദ്രന്, പി.ടി.ഉഷ എന്നിവര്‍ ക്ഷണം ലഭിച്ച മലയാളികളിലുള്‍പ്പെടുന്നു.
അതേസമയം ബോളിവുഡില്‍ നിന്നും തമിഴ് തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ നിന്നും നിരവധി താരങ്ങള്‍ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. അമിതാഭ് ബച്ചന്, രജനികാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷ്റോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, ആയുഷ് മാന്‍ ഖുറാന, രാം ചരണ്‍, രണ്‍ദീപ് ഹൂഡ, പവന് കല്യാണ്‍ തുടങ്ങിവര്‍ എത്തിക്കഴിഞ്ഞു.
ഖുശ്ബു, കങ്കണാ റണാവത്ത്, ഷെഫാലി ഷാ തുടങ്ങിയവരും പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലഖ്നൗവിലെത്തിയിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയാണിതെന്നായിരുന്നു സംഗീത സംവിധായകന് ശങ്കര്‍ മഹാദേവന്റെ പ്രതികരണം.
Discussion about this post