അടുത്ത കാലത്ത് മലയാള സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ‘മലൈക്കോട്ടൈ വാലിബന്’.
ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും ചിത്രം നിരൂപകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. തീയറ്റര്‍ റിലീസിന് പിന്നാലെ ഇപ്പോഴിത ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫെബ്രുവരി 23 മുതല്‍ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.
ജനുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും ഒടിടിയില്‍ തീപാറിക്കും എന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ പറയുന്നത്.
പല ദേശങ്ങളില്‍ പോയി മല്ലന്മാരോടു യുദ്ധം ചെയ്ത് അവരെ തറപറ്റിക്കുന്ന മലൈക്കോട്ടൈ വാലിബനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മോഹന്‍ലാലിന്റെ ഗംഭീര ഫൈറ്റ് സീന്സും ലുക്കുമാണ് മറ്റൊരു പ്രത്യേകത.
മധു നീലകണ്ഠന്റെ ഛായാഗ്രഹണം സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്നു. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന് ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവരെ കൂടാതെ വിദേശ താരങ്ങളും സിനിമയുടെ ഭാഗമായിരുന്നു.
Discussion about this post