അയോദ്ധ്യ രാമക്ഷേത്ര ഉത്ഘാടനത്തിന് ക്ഷണം ലഭിച്ചെങ്കിലും മോഹന്‍ലാല്‍ പങ്കെടുത്തിരുന്നില്ല.വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാമ ക്ഷേത്ര പ്രതിഷ്ടക്ക് മോഹന്‍ലാല്‍ പങ്കെടുക്കാത്തത് എന്നാണ് സൂചന.
എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാലിന് എതിരെ ഒരു വിഭാഗം ബഹിഷ്കരണ ക്യാമ്പേനുമായി എത്തിയിരിക്കുകയാണ്. ഞാന്‍ ഇനി കാശുകൊടുത്തു മോഹന്‍ലാലിന്റെ സിനിമകള്‍ കാണില്ല! രാം ലല്ലയാണ് സത്യം!-എന്ന് എഴുത്തുകാരിയും ബിജെപി അനുകൂലിയുമായ അംബിക ജെകെ പറഞ്ഞു.
അംബിക ജെകെയുടെ പോസ്റ്റ്-
പറയാന്‍ പറ്റിയ സമയമാണോ എന്നൊന്നും അറിയില്ല. ബഹിഷ്കരിക്കാന്‍ ആഹ്വാനവും ചെയ്യുന്നില്ല. ഞാന്‍ ഇനി കാശുകൊടുത്തു മോഹന്‍ലാലിന്റെ സിനിമകള്‍ കാണില്ല!
രാം ലല്ലയാണ് സത്യം!
പിന്നാലെ നിരവധി പേര് മോഹന്‍ലാലിന് എതിരെ ബഹിഷ്കരണ ആഹ്വാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ സിനിമകള്‍ ഇനി തീയറ്ററില്‍ കാണില്ല എന്നാണ് ഇവരുടെ പ്രഖ്യാപനം.
Discussion about this post