മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി തുടങ്ങിയ സീരിയലുകളിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്.
തുടര്‍ന്ന് രാജേഷ് പിള്ളയുടെ ട്രാഫിക്കിലൂടെ സിനിമയില്‍ എത്തി. പിന്നാലെ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത നിവിന്‍ പോളി നായകനായി എത്തിയ പുതിയ തീരങ്ങളിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീട് മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി ഒരു പിടി നല്ല ചിത്രങ്ങളാണ് താരം അഭിനയിച്ചത്.
താരം സിനിമയില്‍ എത്തിയിട്ട് ഇപ്പോള്‍ പത്ത് വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ സിനിമ അല്ലാതെ തന്റെ മറ്റ് ഇഷ്ടങ്ങള്‍ വെളിപ്പെടുത്തുകയാണ് താരം. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
അഭിനയം അല്ലാതെ തനിക്ക് എഴുതാന്‍ ഇഷ്ടമാണെന്നാണ് താരം പറയുന്നത്. ചെറുപ്പം മുതലേ മനസില്‍ ഒരു സ്റ്റോറി ലൈനുണ്ട്. ഒരു റിയല്‍ ലൈഫ് സ്റ്റോറി. എനിക്കറിയാവുന്ന ഒരാളെ പറ്റിയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ മനസിലുള്ള കഥയാണ്. ഞാന്‍ വളരും തോറും ആ കഥയുടെ ഇന്റന്‍സിറ്റി കൂടിയിട്ടേയുളളൂ. അതുകൊണ്ടാണ് പുസ്തകമാക്കാമെന്ന് ചിന്തിക്കുന്നതെന്നും താരം വെളിപ്പെടുത്തി.
താരത്തിന്റെ ഇഷ്ടത്തിന് കൈയ്യടിക്കുകയാണ് ആരാധകര്‍. നല്ലൊരു കഥാകാരിയാകട്ടെ, അത് സിനിമയാകട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.
Discussion about this post