ഹൈദരാബാദ്: തെലുങ്കു നടി ഗായത്രി (26) വാഹനാപകടത്തില്‍ മരിച്ചു. മാര്‍ച്ച് 18ന് രാത്രി ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിനൊപ്പം വീട്ടിലേക്ക് കാറില്‍ പോകവെയാണ് അപകടം നടന്നത്. ഗച്ചിബൗലിയില്‍ വച്ചായിരുന്നു അപകടം നടന്നത്.
സുഹൃത്ത് റാത്തോഡ് ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ച്, വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് മറിഞ്ഞത്.
അപകടത്തിന് പിന്നാലെ മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗായന്ത്രിയുടെ ജീവന് രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് വച്ചു തന്നെ ഗായത്രി മരിച്ചിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. അപകടത്തില്‍ പെട്ട വഴിയാത്രക്കാരിയുടെ ജീവനും രക്ഷിക്കാനായില്ല.
സുഹൃത്ത് റാത്തോഡിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ യഥാര്‍ഥ പേര്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗായത്രി പ്രശസ്തയാകുന്നത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായിരുന്ന താരത്തിന് നിരവധി ആരാധകരുണ്ടായിരുന്നു.
മാഡം സാര്‍ മാഡം ആന്തേ എന്ന വെബ് സീരിസില്‍ വേഷമിട്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പ്രിയ താരത്തിന്റെ വേര്‍പാട് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
Discussion about this post