ബിഗ് ബോസ് മലയാളം ആറാം സീസൺ ഒരാഴ്ച പിന്നിടുമ്പോൾ ഷോ രസകരമായി മുന്നേറുകയാണ്.
എട്ടാം ദിവസം ആയിരുന്നു ഇന്നലെ. രണ്ടാമത്തെ എവിക്ഷനിലേക്ക് ഉള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്ന ദിവസം കൂടിയായിരുന്നു എട്ടാം ദിവസം.
എവിക്ഷനിലേക്കുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെടുത്തി വലിയ പ്രശ്നങ്ങൾ ആണ് ഇന്നലെ ഷോയിൽ ഉണ്ടായത്.
റഷീ എന്ന മുടിയനെ എവിക്ഷനിലേക്ക് തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വലിയ പ്രേശ്നങ്ങൾ ആണ് ഉണ്ടായത്.
പവർ ടീം അംഗങ്ങൾ ആയ ജാസ്മിനും ഗബ്രിയും റഷീയുടെ പേര് മുന്നോട്ടു വച്ചതാണ് മുടിയൻ പ്രശ്നം ആക്കിയത്.
ജാസ്മിനെ എടി പോടീ എന്ന് ആക്രോശിച്ചു കൊണ്ട് വലിയ രീതിയിൽ ചീത്ത പറഞ്ഞിരുന്നു റഷീ.
കൂടെയുള്ള മത്സരാർത്ഥികൾ റഷീയെ തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും മോശം ആയ രീതിയിൽ ജാസ്മിനെ ചീത്ത വിളിക്കുകയായിരുന്നു റഷീ.
വലിയ രീതിയിൽ ചീത്ത പറഞ്ഞതിന് ശേഷം പൊട്ടികരയുകയും ചെയ്തു റഷീ. എന്നാൽ റഷീയുടെ പ്രകടനം ബിഗ്ബോസ് ആരാധകരിൽ മോശം പ്രതികരണം ആണ് ഉണ്ടാക്കിയിരിക്കുന്നത്.
ഗബ്രിയും ജാസ്മിനും ഋഷിയെ എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്യാൻ ശ്രമിച്ചു എന്നത് ശെരിയാണ്.
എന്ന് കരുതി ഈ വിഷയത്തിൽ ഇത്ര ഇമോഷണൽ ആയി പൊട്ടിതെറിക്കണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
ഒരു എവിക്ഷൻ നോമിനേഷൻ പോലും ഫേസ് ചെയ്യാൻ കഴിയാത്ത റഷീ എങ്ങനെയാണ് ഷോയിൽ മുന്നോട്ട് പോകുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
ചെറിയ കാര്യം പോലും ഫേസ് ചെയ്യാൻ പറ്റാത്ത റഷീ ബിഗ്ബോസിൽ നിൽക്കാൻ യോഗ്യനാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
Discussion about this post