അടുത്തിടെ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുന്ന ട്രെന്‍ഡ് ആണ് വീഡിയോയ്ക്ക് താഴെ താരങ്ങളുടെ കമന്റ് ആവശ്യപ്പെടുന്നത്. പ്രിയപ്പെട്ട നടനോ നടിയോ കമന്റിട്ടാലേ താന്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ എന്നാണ് ഇത്തരം വീഡിയോയില്‍ പറയുന്നത്.
ഇത്തരത്തിലുള്ള വീഡിയോകള്‍ക്ക് താഴെ മലയാളത്തിലെയും നിരവധി പ്രധാന താരങ്ങള്‍ മറുപടിയുമായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡാണ് ഇത്തരത്തിലുള്ള വീഡിയോകള്‍.
ഇപ്പോഴിത ഇത്തരത്തിലുള്ള ഒരു വീഡിയോയ്ക്ക് മോഹന്‍ലാലും അങ്ങനെ ഒരു കമന്റുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആരോമല്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോയ്ക്കാണ് മോഹന്‍ലാലും കമന്റിട്ടത്.
ഈ ബിസ്ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടന് വീഡിയോയ്ക്ക് കമന്റിടണമെന്നായിരുന്നു ആവശ്യം. ഈ വീഡിയോയ്ക്ക് താഴെ മോഹന്‍ലാല്‍ കമന്റുമായി എത്തുകയായിരുന്നു.
കഴിക്ക് മോനേ, ഫ്രണ്ട്സിനും കൊടുക്കൂവെന്നായിരുന്നു താരത്തിന്റെ മറുപടി കമന്റ്. ഫേക്കാണെന്ന് വിചാരിച്ചുവെന്നും സംഭവം സത്യമാണെന്നും പറഞ്ഞ് ആരാധകരും കമന്റിട്ടതോടെ നിരവധി പേരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.
എന്തായാലും ആരോമല്‍ എന്ന ആരാധകന് ഭാഗ്യവാനാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മോഹന്‍ലാലിന്റെ കമന്റ് കിട്ടിയല്ലോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അതേസമയം നിലവില്‍ മോഹന്‍ലാല്‍ നടന് പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള എമ്പുരാന്റെ തിരക്കിലാണ്.
Discussion about this post