താര ദമ്പതികളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും മൂത്ത മകളാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും വലിയ ആരാധകവൃന്ദം തന്നെ പ്രാര്‍ത്ഥനയ്ക്കുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്സുള്ളയാളാണ് പ്രാര്‍ത്ഥന. നല്ലൊരു ഗായികയും ഡാന്സുകാരിയുമായ പ്രാര്‍ത്ഥനയ്ക്ക് ഗിറ്റാറും വശമുണ്ട്. അടിക്കടി പാട്ട് പാടുന്ന വീഡിയോയും തന്റെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കാറുണ്ട്. ഇത് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
അത്തരത്തില്‍ പങ്കുവച്ച ഒരു പാട്ടിന് അമ്മ പൂര്‍ണിമ എഴുതിയ കമന്റ് ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. മാലിക്ക് സിനിമയിലെ തീരമേ എന്ന് തുടങ്ങുന്ന പാട്ടാണ് പ്രാര്‍ത്ഥന പാടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘നീ എന്തിനാണ് എന്നെ എന്നും ഇങ്ങിനെ കരയിപ്പിക്കുന്നത്’ എന്നാണ് ഇതിന് താഴെ പൂര്‍ണ്ണിമ കമന്റ് ചെയ്തിരിക്കുന്നത്.
മനോഹരമാണ് നിന്റെ പാട്ട് എന്നാണോ മറ്റ് എന്തെങ്കിലുമാണോ പൂര്‍ണ്ണിമ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. ഏതായാലും നിരവധി ആരാധകരാണ് പ്രാര്‍ത്ഥനയുടെ ഗാനം കേട്ട് പ്രശംസിച്ചത്. മനോഹരമായ ശബ്ദവും താളവും പാട്ടിനുണ്ട്. വികാരഭരിതമായിട്ടാണ് പ്രാര്‍ത്ഥന ഗാനം ആലപിച്ചിരിക്കുന്നത്.
View this post on Instagram
Discussion about this post