ബോളിവുഡ് സൂപ്പർ സ്റ്റാർ ആണ് സൽമാൻ ഖാൻ. ബോളിവുഡ് താരമാണെങ്കിലും ഇന്ത്യ മുഴുവൻ ആരാധകരുണ്ട് സൽമാൻ ഖാന്.
മോഹൻലാൽ -പ്രിത്വിരാജ് ചിത്രം ലൂസിഫറിന്റെ തെലുഗ് റീമേക്ക് ചിത്രത്തിലാണ് സൽമാൻ ഖാന്റെ പുതിയ ചിത്രം. ഗോഡ്ഫാദർ എന്നായിരുന്നു തെലുഗ് ചിത്രത്തിന്റെ പേര്.
ചിരഞ്ജീവി ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. മലയാളത്തിൽ പ്രിത്വിരാജ് അഭിനയിച്ച കഥാപാത്രം ആയിരുന്നു സൽമാൻ ഖാൻ അഭിനയിച്ചത്.
പൃഥ്വിരാജ് അവതരിപ്പിച്ച് സയ്ദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സല്മാന് ഗോഡ്ഫാദറില് അവതരിപ്പിച്ചത്.
ചിത്രത്തില്‍ താരം അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയാണ് എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
20 കോടി രൂപയാണ് സല്മാന് നിര്‍മ്മാതാക്കള്‍ ഓഫര്‍ ചെയ്തത്. എന്നാൽ ഒരു രൂപ പോലും സൽമാൻ ഖാൻ പ്രതിഫലമായി വാങ്ങിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
ചിരഞ്ജീവിയുമായുള്ള അടുത്ത സൗഹൃദത്തെ തുടര്‍ന്നാണ് നടന് പ്രതിഫലം വാങ്ങാതെ ചിത്രത്തില്‍ അഭിനയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്രയും നല്ല മനുഷ്യൻ ആയിരുന്നോ നിങ്ങൾ എന്നാണ് വാർത്ത കണ്ട് സോഷ്യൽ മീഡിയ സൽമാൻ ഖാനോട് ചോദിക്കുന്നത്.
ഗോഡ്ഫാദർ സംവിധാനം ചെയ്തിരിക്കുന്നത് മോഹന്‍ രാജയാണ്.ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഗോഡ്ഫാദര്.
ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.
മലയാളത്തില്‍ മഞ്ജു വാരിയര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കില്‍ അവതരിപ്പിച്ചത്.
കോനിഡെല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Discussion about this post