ഇന്ത്യമുഴുവന്‍ ആരാധകരുള്ള ബോളിവുഡ് സൂപ്പര്‍താരമാണ് സല്മാന് ഖാന്. ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
നടന് സല്മാന് ഖാനെ പാമ്പ് കടിച്ചു. പന്‍വേലിലെ ഫാം ഹൗസില്‍വച്ച് ഞായറാഴ്ച പുലര്‍ച്ചെയാണ് പാമ്പ് കടിയേറ്റത്. കൈയ്യിലാണ് താരത്തിന് കടിയേറ്റത്.
ക്രിസ്മസ് രാത്രി പന്‍വേലിലെ ഫാം ഹൗസില്‍ സുഹൃത്തുക്കളോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് താരത്തിന് പാമ്പു കടിയേറ്റത്. ആറ് മണിക്കൂറോളം താരം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. സല്മാന് ഖാന്റെ അമ്പത്തിയഞ്ചാം പിറന്നാളാണ് നാളെ.ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം തന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് നടന് ഫാം ഹൗസിലെത്തിയത്.
കയ്യില്‍ കുത്തേറ്റതോടെ സല്മാന് ചാടി എഴുന്നേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ നോക്കിയപ്പോഴാണ് പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍ കടിച്ചത് വിഷമില്ലാത്ത പാമ്പ് ആയതിനാല്‍ അപകടം ഒഴിവായി. വിഷത്തിനെതിരെയുള്ള മരുന്ന് നല്കി ഏതാനും മണിക്കൂറുകള്‍ നീണ്ട നിരീക്ഷണത്തിന് ശേഷമാണ് നടനെ വീട്ടിലേക്ക് പോകാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചത്.
അതേസമയം താരത്തിന് പാമ്പ് കടിയേറ്റുവെന്ന വാര്‍ത്ത എത്തിയതോടെ താരത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥനയിലായിരുന്നു ആരാധകര്‍.പന്‍വേല്‍ ഫാം ഹൗസില്‍ ജന്മദിനം ആഘോഷിക്കുന്നത് സല്‍മാന്റെ പതിവ് രീതിയാണ്.
പിറന്നാള്‍ ഡിസംബര്‍ 27 ആയതുകൊണ്ടുതന്നെ 26 ന് രാത്രി അദ്ദേഹം കുടുംബത്തോടൊപ്പം ഫാം ഹൗസില്‍ എത്തി. കഴിഞ്ഞ വര്‍ഷം ലോക്ഡൗണിന്റെ ഏറിയ സമയത്തും സല്മാന് ഖാന് തന്റെ സഹോദരി അര്‍പ്പിത ഖാന് ശര്‍മ്മയുടെ പേരിലുള്ള പന്‍വേല്‍ ഫാം ഹൗസിലാണ് താമസിച്ചിരുന്നത്.
വനപ്രദേശത്താണ് സല്‍മാന്റെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. നിരവധി പക്ഷികളും മൃഗങ്ങളും ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന ഈ ഫാം ഹൗസിലുണ്ട്.
Discussion about this post