മലയാള തിരക്കഥാകൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ നിസാം റാവുത്തര്‍ (49) അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം.
പുതിയ ചിത്രമായ ‘ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം’ റിലീസ് ചെയ്യാന്‍ രണ്ടുനാള്‍ മാത്രം ശേഷിക്കെയാണ് നിസാമിന്റെ അപ്രതീക്ഷിത വിയോഗം.
പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ച് ചിത്രം ഈയാഴ്ച തിയേറ്ററുകളിലെത്താനിരിക്കേയാണ് അദ്ദേഹത്തിന്റെ വിയോഗം.
സക്കറിയയുടെ ഗര്‍ഭിണികള്‍, ബോംബെ മിഠായി തുടങ്ങിയ സിനിമകളുടെയും തിരക്കഥാകൃത്താണ്. ഡോക്യുമെന്ററി ചലച്ചിത്രമേഖലയിലും സജീവമായിരുന്നു.
കടമ്മനിട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ ഏറിയ പങ്കും കാസര്‍കോട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.
അതുകൊണ്ടുതന്നെ എന്‍ഡോസള്‍ഫാന്‍ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു.
റിട്ട.സെയില്‍സ് ടാക്സ് ഡെപ്യൂട്ടി കമ്മിഷണര്‍ മീരാ സാഹിബിന്റെ മകനാണ് നിസാം. ഭാര്യ: ഷഫീന, മക്കള്‍: റസൂല്‍, അജ്മി. സഹോദരങ്ങള്‍: ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, നിസ.
Discussion about this post