തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരില്‍ ഒരാളാണ് ഷംന കാസീം. മലയാളത്തിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് സൗത്ത് ഇന്ത്യയില്‍ തിരക്കുള്ള താരമായി മാറുകയായിരുന്നു ഷംന.
കേരളത്തിന് പുറത്തെ സിനിമ മേഖലയില്‍ താരം അറിയപ്പെടുന്നത് പൂര്‍ണ്ണ എന്നാണ്. മികച്ച നടിയായ താരം ഒരു മികച്ച നര്‍ത്തകി കൂടിയാണ്. അതുകൊണ്ട് തന്നെ താരം ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിധി കര്‍ത്താവായും പോകാറുണ്ട്.
അത്തരത്തില്‍ ഒരു പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനിടയില്‍ നടിയുടെ ചില പ്രവര്‍ത്തികള്‍ക്ക് വലിയ വിമര്‍ശനങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കേട്ടത്. റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ത്ഥികളുടെ കവിളില്‍ കടിക്കുകയായിരുന്നു ഷംന.
മത്സരാര്‍ത്ഥികളെ കടിച്ച നടി ഷംന കാസീമിന് എതിരെ വലിയ വിമര്‍ശനമായിരുന്നു കേട്ടിരുന്നത്. തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവായി എത്തിയപ്പോഴായിരുന്നു ഷംന മത്സരാര്‍ത്ഥികളെ കടിച്ചത്.
റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ ഷംന ചുംബിക്കുകയും കടിക്കുകയും ചെയ്യുകയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ നടിക്ക് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഒരു ജഡ്ജിന് ചേരുന്നതല്ല നടിയുടെ പ്രവര്‍ത്തി എന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഷംന കാസീം. വിമര്‍ശകരുടെ മുഖമടച്ചുള്ള മറുപടിയുമായിട്ടാണ് താരം എത്തിയത്.
അമ്മയുടെ കവിളില്‍ കടിച്ചു കൊണ്ടുള്ള ചിത്രം പങ്കുവച്ചാണ് ഷംന വിമര്‍ശനങ്ങളോട് പ്രതികരിച്ചത്. ‘നിങ്ങളെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്നമാണ്’, എന്നാണ് ചിത്രത്തിനൊപ്പം ഷംന കുറിച്ചിരിക്കുന്നത്. താരത്തിന്റെ ഈ മറുപടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Discussion about this post