തെന്നിന്ത്യയിലെ ഏറെ ശ്രദ്ധേയയായ നടിയാണ് ഷംന കാസിം. മലയാളം തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.
മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയാണ് ഷംന കാസിം വെള്ളിത്തിരയിലെത്തിയത്. വൃത്തം ആണ് ഷംന അഭിനയിക്കുന്നതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച മലയാള ചിത്രം. ആന്തോളജി ചിത്രമായ നവരസയാണ് ഷംന കാസിം അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയാണ് ഷംന.
താരം ഇതിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഷംന കാസിമിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
‘ധീ’ ഷോയ്ക്ക് വേണ്ടി അരുന്ധതി ലുക്കില്‍ എടുത്ത ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. സാരിയുടുത്ത് വളരെ മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് ഷംന കാസിം ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്നത്.
View this post on Instagram
Discussion about this post