തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള നടിയാണ് ഷംനകാസിം. മലയാളം സിനിമയിലൂടെ അഭിനയം ആരംഭിച്ച താരം തമിഴ് തെലുങ്ക്, കന്നട, ഭാഷകളിലും സജീവമാവുകയായിരുന്നു. തമിഴിലും തെലുങ്കിലുമായി ഒരുങ്ങിയ തലൈവിയാണ് താരത്തിന്റെതായി അവസാനം പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
മലയാളത്തിലും തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മികച്ച ഒരു ഡാന്‍സര്‍ കൂടിയാണ് താരം.അതുകൊണ്ട് തന്നെ നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളില്‍ താരം വിധി കര്‍ത്താവായി എത്താറുണ്ട്. അത്തരത്തില്‍ താരം എത്തിയ ഒരു ഡാന്‍സ് റിയാലിറ്റി ഷോയ്ക്ക് ഇടയിലുള്ള താരത്തിന്റെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ വിമര്‍ശനം കേള്‍ക്കുന്നത്.
തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ് ഷംന. ഇവിടെ വച്ചുള്ള താരത്തിന്റെ പ്രവര്‍ത്തിയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഡാന്‍സ് റിയാലിറ്റി ഷോയില്‍ വച്ച് ഷംന കാസിം മത്സരാര്‍ഥികളെ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്തിരുന്നു.
ഇതാണ് വിമര്‍ശനത്തിന് കാരണമായത്. റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ഥികളെയാണ് ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്തത്. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഒട്ടേറെ പേര് വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.
ഷംനയുടെ വികാരപ്രകടനം അതിരുകടന്നുപോയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. വിധികര്‍ത്താവ് ഇങ്ങനെ ചെയ്യരുതായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഷംനയെ പിന്തുണച്ചും നിരവധി പേര് എത്തി. സന്തോഷകരമായ സ്നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്ന് ഷംനയെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.
Discussion about this post