മലയാള സിനിമയിലൂടെ എത്തി തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സമ്പാദിച്ച താരമാണ് ഹണി റോസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി ചിത്രങ്ങളിലാണ് ഹണി റോസ് അഭിനയിച്ചിട്ടുള്ളത്.
ഇപ്പോഴിത താരത്തിന് വേണ്ടി അമ്പലം പണിത വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താരത്തിന്റെ ഒരു തമിഴ് ആരാധകനാണ് താരത്തിന് വേണ്ടി ക്ഷേത്രം പണിതത്.
ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതല്‍ സ്ഥിരമായി ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്ന തമിഴ് ആരാധകനാണ് ക്ഷേത്രം പണിതത്. പാണ്ടി എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നത് അത്ഭുതമാണെന്നും ഹണി റോസ് പറഞ്ഞു.
എല്ലാ പിറന്നാളിനും അദ്ദേഹം വിളിക്കും. നാട്ടുകാര്‍ക്ക് പായസം കൊടുത്തെന്നും പറയും. ഒരു പ്രത്യേക സ്നേഹമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും ഹണി റോസ് പറയുന്നു.താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ചാനല്‍ പരുപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഹണി റോസ് ഇക്കാര്യം പറഞ്ഞത്.
ഒരു മലയാള താരത്തിന്റെ പേരില്‍ തമിഴ് നാട്ടില്‍ അമ്പലം പണിത വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. അതേസമയം 2005ല്‍ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസ് അരങ്ങേറ്റം കുറിച്ചത്.
പിന്നാലെ വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.’അക്വാറിയം’ ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററിലാണ് ഒടുവില്‍ അഭിനയിച്ചത്. ഈ ചിത്രം വൈകാതെ പുറത്തിറങ്ങും.
തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ബാലയ്യയുടെ പുതിയ ചിത്രത്തിലും ഹണി റോസ് ആണ് നായികയായി എത്തുന്നത്.
Discussion about this post