ദളപതി വിജയിയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വരിശ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ ചിത്രത്തിനായി കാത്തിരിക്കുന്നത്.അതുകൊണ്ട് തന്നെ സിനിമയുടേതായി എത്തുന്ന ഓരോ വാർത്തകളും സിനിമ പ്രേമികളുടെ ഇടയിൽ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ സിനിമയുമായി ബന്ധപെട്ടു വരുന്ന പുതിയ വാർത്ത കേട്ട് ആവേശത്തിലായിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകാറായി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ചിത്രത്തിന്റെ മൂന്നാമത്തെ ഷെഡ്യൂൾ ചിത്രീകരണം നടക്കുകയാണ് എന്ന റിപ്പോർട്ട് ആണ്ഇ എത്തുന്നത്. ഇനി രണ്ടു ഗാനങ്ങളും രണ്ടു ആക്ഷൻ രംഗങ്ങളും മാത്രമാണ് ഷൂട്ട് ചെയ്യാനുള്ളത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സിനിമ ചിത്രീകരണം പൂർത്തിയാകാറായി എന്ന റിപ്പോർട്ട് സിനിമ പ്രേമികളെ ആവേശത്തിൽ ആക്കിയിട്ടുണ്ട്.
ചിത്രം ഒരു ഫാമിലി എന്റര്ടെയ്നര് ആണ്. ചിത്രത്തിൽ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.
വിജയ്യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം.
വംശി പൈഡിപ്പള്ളിയും അഹിഷോര്‍ സോളമനും ഹരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നു.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം.
Discussion about this post