മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ കുട്ടി എന്ന് തോന്നുന്ന ചിലരില്‍ ഒരാളാണ് റിമി ടോമി. ഗായികയും അവതാരകയും അഭിനേത്രിയുമാണ് താരം. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ റിമി ടോമിയുടേതായിട്ടുണ്ട്. ചിങ്ങം മാസം വന്നുചേര്‍ന്നാല്‍ എന്ന് തുടങ്ങുന്നതായിരുന്നു റിമിയുടെ ആദ്യ ഹിറ്റ് സിനിമാ ഗാനം.
ബല്‍റാം വേഴ്സസ് താരാദാസ് എന്ന സിനിമയിലൂടെ അതിഥി താരമായി എത്തിയ താരം ജയറാമിന്റെ നായിക വേഷവും ചെയ്തിട്ടുണ്ട്. അവതരണത്തില്‍ പ്രത്യേക കഴിവാണ് റിമിക്ക്. റിമി അവതരപ്പിക്കുന്ന പ്രോഗ്രാമുകള്‍ ടിവിയില്‍ നടക്കുമ്പോള്‍ കുടുംബ പ്രേക്ഷകര്‍ ടിവിയുടെ മുന്നില്‍ നിന്ന് എഴുന്നേല്‍ക്കാറു പോലുമില്ല. ആളുകളെ രസിപ്പിക്കുന്നതില്‍ പ്രത്യേക കഴിവുള്ള വ്യക്തയാണ് താരം.
അതുകൊണ്ട് തന്നെ നിരവധി ആരാധകരും താരത്തിനുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കു വയ്ക്കുന്ന ചിത്രത്തില്‍ നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോഴിതാ റിമി ടോമി പങ്കുവച്ച കുട്ടിക്കാല ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
എന്റെ പപ്പ എന്ന് പറഞ്ഞാണ് റിമി ടോമി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എന്നത്തെയും പോലെ നിറഞ്ഞ ചിരിയും റിമി ടോമിയുടെ മുഖത്ത് അന്നുമുണ്ട്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്.
Discussion about this post