മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ പുതിയ ഗാനം എത്തി .ചേമ്പിന്റെ ചേലുള്ള മോറാണ്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. പ്രിയദര്ശന് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റോണി റാഫേലാണ്. വിഷ്ണു രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ പുറത്തുവന്ന നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് ഗാനം കണ്ടു കഴിഞ്ഞത്.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാര്‍. പിന്നീട് കൊവിഡ് സാഹചര്യം വന്നതോടെ റിലീസ് മാറ്റി വക്കുകയായിരുന്നു.
പ്രിയദര്‍ശന്റെ സ്വപ്ന പ്രോജക്ടായ മരക്കാറില്‍, കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്ജ്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങളാണ് ദേശീയ തലത്തില്‍ മരക്കാര്‍ സ്വന്തമാക്കിയത്.
അതേസമയം മോഹന്‍ലാലിന്റെ 61-ാം പിറന്നാളാണ് ഇന്ന്. നിരവധി താരങ്ങളാണ് ലാലേട്ടന് ആശംസ അറിയിച്ച് എത്തിയത്.
Discussion about this post