രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. ഇന്ധന വിലനിര്‍ണ്ണയം കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതോടെ ദിനവും ഇന്ധന വില വര്‍ധിക്കുകയാണ്. ഇതിനൊപ്പം ജനങ്ങളുടെ നടുവൊടിക്കുന്നതാണ് പാചക വാതത്തിന്റെ വിലയും നിലവില്‍ 809 രൂപയാണ് പാചക വാതക വില.
എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ വെറും 9 രൂപയ്ക്ക് പാചക വാതകം നേടാം. പേടിഎം ആണ് ഉപഭോക്താക്കള്‍ക്ക് കേവലം 9 രൂപയ്ക്ക് ഗ്യാസ് തരുന്നത്. 809 രൂപയാണ് പേടിഎമ്മില്‍ വഴി ഗ്യാസ് സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഉള്ള വില. ഇതില്‍ 9 രൂപ ഒഴികെ 800 രൂപ പേടിഎം ക്യാഷ്ബാക്ക് രൂപത്തില്‍ നിങ്ങള്‍ക്ക് തിരികെ ലഭിക്കും.
പേടിഎം വഴി ഗ്യാസ് സിലിണ്ടര്‍ എങ്ങനെ ബുക്ക് ചെയ്യാം?
ഓഫര്‍ ലഭിക്കാനായി നിങ്ങളുടെ ഗ്യാസ് സിലിണ്ടര്‍ പേടിഎം ആപ്പ് വഴി ബുക്ക് ചെയ്യണം. ഇതിനായി നിങ്ങള്‍ ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നോ പേടിഎം അപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ അക്കൌണ്ടിലേക്ക് കയറി പുതിയൊരെണ്ണം ക്രിയേറ്റ് ചെയ്യുക. തുടര്‍ന്ന് ആപ്പ് വഴി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ചെയ്താല്‍ മതിയാകും.
ഘട്ടം 1: ‘ബുക്ക് എ ഗ്യാസ് സിലിണ്ടര്‍’ എന്ന പേജിലേക്ക് പോകുക, തുടര്‍ന്ന് നിങ്ങളുടെ ഗ്യാസ് ഓപ്പറേറ്റര്‍ ഏതാണോ അത് തിരഞ്ഞെടുക്കുക.
ഘട്ടം 2: നിങ്ങളുടെ ഉപഭോക്തൃ നമ്പറോ ലിങ്കുചെയ്ത മൊബൈല്‍ നമ്പറോ നല്‍കുക.
ഘട്ടം 3: നിങ്ങളുടെ ഗ്യാസ് ഏജന്‍സി തിരഞ്ഞെടുത്ത് ബുക്കിംഗിനായി ‘പ്രോസീഡ്’ ക്ലിക്കുചെയ്യുക.
ബുക്കിങ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഒരു സ്ക്രാച്ച് കാര്‍ഡ് ലഭിക്കും ഇതിലൂടെ ഉപയോക്താക്കള്‍ക്ക് 800 രൂപ വരെ ക്യാഷ്ബാക്ക് നേടാം. ഈ സ്ക്രാച്ച് കാര്‍ഡ് ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ തന്നെ ഓപ്പണ്‍ ചെയ്യണം. ക്യാഷ്ബാക്ക് ലഭിക്കുന്നതിന് നിങ്ങളുടെ പേയ്മെന്റ് തുക 500 രൂപയ്ക്ക് മുകളില്‍ ആണെനന് ഉറപ്പ് വരുത്തുക. മെയ് 31 വരെ പേടിഎം ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കും.എല്‍പിജി സിലിണ്ടറുകള്‍ ആദ്യമായി പേടിഎം വഴി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ഉപയോഗിക്കാന്‍ കഴിയുക.
Discussion about this post