മലയാളത്തിലെ യുവ നടിമാരില്‍ ഏറെ ആരാധകരുള്ള താരമാണ് സാനിയ ഇയ്യപ്പന്‍. സിനിമ തിരക്കില്‍ നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇതിലൂടെ തന്റെ ബോള്‍ഡ് ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ തന്റെ ബോള്‍ഡ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന മലയാളത്തിലെ ഏക നടിയാണ് സാനിയ ഇയ്യപ്പന്‍. അത്തരത്തില്‍ കഴിഞ്ഞ ദിവസം, താന്‍ കുളിക്കുന്നതും ബിക്കിനിയില്‍ ഡാന്‍സ് കളിക്കുന്നതുമായ വീഡിയോ താരം പങ്കുവച്ചിരുന്നു. ഇത് ആരാധകര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയിരുന്നു.
എന്നാല്‍ വിമര്‍ശകര്‍ താരത്തിന് എതിരെ രംഗത്ത് വന്നിരുന്നു. നിരവധി വിമര്‍ശനങ്ങളായിരുന്നു വീഡിയോയ്ക്ക് താഴെ എത്തിയത്. ഇതില്‍ ഒരാളുടെ സ്ത്രീവിരുദ്ധ കമന്റിന് താരം നല്കിയ ചുട്ട മറുപടിയാണ് ആരാധകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുന്നത്.
‘കുറച്ചെങ്കിലും നാണം ഉണ്ടോ, ശേ നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ച് കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകള്‍ ഇങ്ങനൊക്കെ അല്ലേ. പിന്നെ എങ്ങനെ പീഡനക്കേസിന് ഒരു കുറവും ഉണ്ടാവില്ല’, എന്നായിരുന്നു ഒരാളുടെ സ്ത്രീവിരുദ്ധ കമന്റ്.ഇതിനാണ് സാനിയ ചുട്ട മറുപടി നല്‍കിയത്. ‘അയ്യോ നാണം എന്താ ചേട്ടാ’ എന്നാണ് സാനിയ കമന്റ് കുറിച്ച വ്യക്തിയോട് ചോദിച്ചിരിക്കുന്നത്.
വര്‍ക്കല ബീച്ചിലെ അവധിയാഘോഷത്തിനിടെ പകര്‍ത്തിയ ഗ്ലാമറസ് വീഡിയോ ആയിരുന്നു നടി പങ്കുവച്ചത്. ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗെഗരിയാ’നിലെ ‘ഡൂബേ’ എന്ന ഗാനത്തിനൊപ്പമുള്ള റീല്‍സ് വീഡിയോ ആയിരുന്നു സാനിയ പങ്കുവച്ചത്. ബിക്കിനിയിലായിരുന്നു സാനിയ ധരിച്ചിരുന്നത്.
View this post on Instagram
Discussion about this post