കൊല്ലം : മകള്‍ ആണ്‍സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച മാതാപിതാക്കള്‍ മരിച്ചു. ക
പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇരുവരും അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നാലെ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രി മരിച്ചു. ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലര്‍ച്ചെയും മരിച്ചു. ആത്മഹത്യയാണ് എന്നാണ് സൂചന.
ഇവരുടെ ഏക മകള്‍ ആണ് സുഹൃത്തിന് ഒപ്പം പോയതിന്റെ വിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മൃതദേഹത്തിന് അടുത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ മൃതദേഹം മകളെ കാണിക്കരുത് എന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.
Discussion about this post